യെല്ല ഇന്‍ഷ്വറന്‍സ് ബ്രോക്കിംഗ് ജനറല്‍ ഇന്‍ഷ്വറന്‍സിലേക്ക് കടക്കുന്നു

Posted on: April 22, 2023


കൊച്ചി : വികവര്‍ എന്ന പേരില്‍ ലൈഫ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവനം നല്‍കുന്ന കേരളം ആസ്ഥാനമായുള്ള ഇന്‍ഷ്വറന്‍സ് ബ്രോക്കറായ യെല്ല ഇന്‍ഷ്വറന്‍സ്, 250 കോടി പ്രീമിയം ലക്ഷ്യത്തോടെ ജനറല്‍ ഇന്‍ഷ്വറന്‍സ് വിഭാഗത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.

നടപ്പ്‌സാമ്പത്തിക വര്‍ഷം തന്നെ ജനറല്‍ ഇന്‍ഷ്വറന്‍സ് സേവനം ആരംഭിവിജയ്കുമാറും അരുണ്‍ മോഹനനും ചേര്‍ന്ന് സ്ഥാപിച്ച വികവര്‍ ബ്രാന്‍ഡിന് കീഴിലുള്ള ജനറല്‍ ഇന്‍ഷ്വറന്‍സ് വിഭാഗത്തെ നയിക്കുന്നതിനായി ജനറല്‍ ഇന്‍ഷ്വറന്‍സ്ഖലയില്‍ 15 വര്‍ഷത്തിലെറെ പരിചയമുള്ള യു.എസ്. ഫയ്‌സിനെ സഹസ്ഥാപകനാക്കി ശക്തമായ ഒരു ടിം രൂപീകരിച്ചു.

കമ്പനിയുടെ വിപണി സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി വിതരണ, സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് വന്‍തോതില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. വികവര്‍ ഉപയോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നല്‍കുന്നതിനായി ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തും.

ലൈഫ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിലെ വൈദഗ്ധ്യം കൊണ്ട്, ജനറല്‍ ഇന്‍ഷ്വറന്‍സ് വിഭാഗത്തിലെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമഗ്രമായ ഇന്‍ഷ്വറന്‍സ് സേവനങ്ങളാണ് വികവര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് യെല്ലാ സ്ഥാപകനും സിഇഒയുമായ വിജയകുമാര്‍ പറഞ്ഞു.