നിശ്ചിത് ഭവിഷ്യ പ്ലാനുമായി റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: April 12, 2023

കൊച്ചി : റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ ഇന്‍ഷൂറന്‍സ് പ്ലാന്‍ റിലയന്‍സ് നിപ്പോണ്‍ ലൈഫ് നിശ്ചിത് ഭവിഷ്യ ആരംഭിച്ചു. നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.

സര്‍വൈവല്‍, മെച്ച്യുരിറ്റി എന്നിവയ്ക്ക് മേല്‍ ഉറപ്പായും ആനുകൂല്യം,
വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍ മറികടക്കാന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വരുമാന ആനുകൂല്യം,പ്രീമിയം അടയ്ക്കുന്ന ഘട്ടത്തില്‍ ഉയര്‍ന്ന ഡെത്ത് കവര്‍ (വാര്‍ഷിക പ്രീമിയത്തിന് 11-37 എക്‌സ്) അതോടൊപ്പം മൊത്തം പോളിസി കാലാവധിയിലും സംരക്ഷണ ആനുകൂല്യങ്ങള്‍,
തുടക്ക പ്രായങ്ങള്‍ മുതല്‍ വിരമിക്കാന്‍ അടുക്കുന്ന പ്രായങ്ങള്‍ വരെ ലൈഫ് കവര്‍. 5 മുതല്‍ 50 വയസ്സ് വരെ പ്രവേശനം.

റൈഡറുകള്‍ തെരഞ്ഞെടുത്തു കൊണ്ട് സംരക്ഷണം മെച്ചപ്പെടുത്തുവാനുള്ള ഓപ്ഷന്‍ എന്നിവ നിശ്ചിത് ഭവിഷ്യ പ്ലാനിന്റെ സവിശേഷതയാണ്.