സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലസ് പ്ലാനുമായി എച്ച്ഡിഎഫ്‌സി ലൈഫ്

Posted on: April 3, 2023


തിരുവനന്തപുരം : എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ് സ്മാര്‍ട്ട്ന്‍ഷന്‍ പ്ലസ് അവതരിപ്പിച്ചു. റിട്ടയര്‍മെന്റിനു ശേഷം ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ പ്രാപ്തമാക്കുന്ന ശമ്പളം പോലെ സ്ഥിരവും ഉറപ്പുള്ളതുമായ ഒരു വരുമാനമെന്ന രീതിയിലാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്ന
പുതിയ എച്ച്ഡിഎഫ്‌സിലൈഫ് സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലസ് ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

സ്വന്തം ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ വ്യക്തികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്ലാന്‍ ഇഷ്ടാനുസൃതമാക്കാന്‍കഴിയും.

പൂര്‍ണമായ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പ്ലാനിന്റെ ആശയമെന്നു എച്ച്ഡിഎഫ്‌സി ലൈഫ് പ്രൊഡക്റ്റ്‌സ് ആന്‍ഡ് സെഗ്മെന്റ് മേധാവി അനീഷ് ഖന്ന പറഞ്ഞു.