മെഡികെയര്‍ പ്രീമിയറില്‍ അധിക നേട്ടങ്ങളുമായി ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി

Posted on: February 23, 2023

കൊച്ചി : പോളിസി ഉടമകള്‍ക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കും വിധം ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ ഫ്‌ളാഗ്ഷിപ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയായ ടാറ്റാ എഐജി മെഡികെയര്‍ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്‍ നിരവധി വെല്‍നെസ് സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തി. ഔട്ട് പേഷ്യന്റ് ചെലവുകള്‍, വിവിധ ആരോഗ്യ സംരക്ഷണ ചെലവുകള്‍ ഉറപ്പാക്കാനായി മേഖല അടിസ്ഥാനമാക്കിയുള്ള വില നിര്‍ണയം, ഉയര്‍ന്ന പരിരക്ഷയുമായി കവറേജ് പരിധികള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്ക് ഒപ്പം ഹെല്‍ത്ത്, വെല്‍നസ് ബെനഫിറ്റുകള്‍ കൂടി നല്‍കുന്ന മെഡികെയര്‍ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമഗ്രമായ പരിരക്ഷയും വെല്‍നസ് സൗകര്യങ്ങളും ലഭിക്കും.

ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീസുകള്‍, ഫാര്‍മസി ബില്ലുകള്‍, ലാബ് പരിശോധനകള്‍ തുടങ്ങി ആരോഗ്യ സംരക്ഷണ ചെലവുകളില്‍ 60 ശതമാനത്തിലേറേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ആശുപത്രിയില്‍ കിടത്തിയുള്ള ചികില്‍സയുടെ ബില്ലുകള്‍ക്കു മാത്രമേ പരിരക്ഷ ലഭിക്കു എന്നതിനാല്‍ ഉപഭോക്താവിനും കുടുംബത്തിനും ദൈനംദിന ആരോഗ്യ പരിരക്ഷാ ചെലവുകള്‍ക്കും വെല്‍നെസിനും പരിരക്ഷ ലഭിക്കാത്ത സ്ഥിതിയിലായിരിക്കും. ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട ഈ അപര്യാപ്തത മറികടക്കുന്ന നീക്കമാണ് ടാറ്റാ എഐജി മെഡികെയര്‍ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നടത്തിയിരിക്കുന്നത്.

ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കാര്യം വരുമ്പോള്‍ അവിടെ യാതൊരു വിട്ടുവീഴ്ചയും പാടില്ല എന്നാണ് തങ്ങള്‍ മനസിലാക്കുന്നതെന്ന് ടാറ്റാ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് ഹെല്‍ത്ത് പ്രൊഡക്ട്‌സ് ആന്റ് പ്രോസസസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. സന്തോഷ് പുരി പറഞ്ഞു. മെഡികെയര്‍ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അടിസ്ഥാന പതിപ്പില്‍ സവിശേഷതകളും പരിരക്ഷാ പരിധികളും ശരിയായ രീതിയില്‍ കൂട്ടിച്ചേര്‍ത്താണ് അവതരിപ്പിച്ചത്. എന്നാല്‍, എപ്പോഴും വര്‍ധിച്ചു വരുന്ന ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലെ ചെലവുകളും അടുത്തിടെയുണ്ടായ മഹാമാരിയും കണക്കിലെടുത്ത് പോളിസിയെ സമഗ്രമായ ഒന്നക്കാന്‍ വേണ്ട അധിക സവിശേഷതകളാണ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ സമഗ്രവും കൂടുതല്‍ പരിരക്ഷയുളളതും കൂടുതല്‍ വെല്‍നെസ് ഉള്ളതുമായ മെഡികെയര്‍ പ്രീമിയര്‍ ഹെല്‍ത്ത് പോളിസി ഇപ്പോള്‍ മൂന്നു കോടി രൂപ വരെ പരിരക്ഷ ലഭ്യമാക്കുന്ന രീതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍, സ്‌പെഷാലിസ്റ്റി വിഭാഗങ്ങളില്‍ പരിധിയില്ലാത്ത ടെലികണ്‍സള്‍ട്ടേഷന്‍, ഫിറ്റ്‌നെസ് സെന്ററുകള്‍, ആക്ടിവിറ്റികള്‍ തുടങ്ങിയവയ്ക്ക് റിഡീം ചെയ്യാവുന്ന വൗച്ചറുകള്‍, ഫാര്‍മസി, രോഗനിര്‍ണയ പരിശോധനകള്‍ തുടങ്ങിയവയില്‍ ഡിസ്‌കൗണ്ട്, ഹെല്‍ത്ത് കണ്ടീഷന്‍ മാനേജുമെന്റ്, ആംബുലന്‍സ് ബുക്കിംഗ് സൗകര്യം, ഹെല്‍ത്ത് റിസ്‌ക് വിശകലനം, ആരോഗ്യപരമായി തുടരുന്നതിനും സജീവമായ ജീവിത ശൈലി പിന്തുടരുന്നതിനും (കലോറി കുറച്ച് റിവാര്‍ഡുകള്‍ നേടുക) റിവാര്‍ഡുകള്‍ തുടങ്ങിയ നേട്ടങ്ങളും ഉള്‍പ്പെട്ടതാണ് ടാറ്റാ എഐജിയുടെ വെല്‍നെസ് സര്‍വീസുകള്‍.