കാറുകള്‍ക്ക് ‘പെയ്ഡ്’ പരിരക്ഷയുമായി ന്യൂ ഇന്ത്യന്‍ അഷുറന്‍സ്

Posted on: January 31, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് അധിക കിഴിവ് ലഭിക്കുന്ന പെയ്ഡ് (പേ ആസ് യു ഡ്രൈവ്) പരിരക്ഷ ന്യൂ ഇന്ത്യന്‍ അഷുറന്‍സ് അവതരിപ്പിച്ചു.

വാഹനത്തിന്റെ ക്ലെയിം സമയത്ത് തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങള്‍ക്കുള്‍പ്പെടെ ഈ പരിരക്ഷ ലഭിക്കും. കൂടാതെ നിശ്ചിത തുകയ്ക്ക് വാഹനത്തിന്റെ എന്‍ജിന്‍ ഭാഗങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

വാഹന പരിപാലനത്തിന്റെ ചിലവ് കുറയ്ക്കുക എന്നതാണ് പെയ്ഡ് സ്‌കീമിന്റെ ലക്ഷ്യമെന്ന് ന്യൂ ഇന്ത്യന്‍ അഷുറന്‍സ് മാനേജിംഗ് ഡയറക്ടര്‍ നീര്‍ജ കപൂര്‍ പറഞ്ഞു.