എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ പുതിയ ബിസിനസ് പ്രീമിയം 21,512 കോടി

Posted on: January 24, 2023

കൊച്ചി : എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2022 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തില്‍ 21,512 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം കൈവരിച്ചു. 2021 ഡിസംബര്‍ 31-ന് അവസാനിച്ച ത്രൈമാസത്തിലെ 18,791 കോടി രൂപയെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവാണിത്.

പരിരക്ഷാ വിഭാഗത്തില്‍ 2,545 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയവുമായി 25 ശതമാനം വര്‍ദ്ധനവ് കൈവരിച്ചിട്ടുണ്ട്. ത്രൈമാസത്തില്‍ 944 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 2,99,987 കോടി രൂപയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.