നിവബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Posted on: December 20, 2022

കൊച്ചി : ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ നിവബുപ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരിലും നിവബുപയുടെ സേവനങ്ങള്‍ ആരംഭിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തൃശൂരില്‍ ഏകദേശം 6,000 പേര്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കാനാണ് നിവബുപ ലക്ഷ്യമിടുന്നത്.

തൃശൂരിലുള്ള 31 ഹോസ്പിറ്റലുകളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ്‌ലെസ്സ് ഹോസ്പിറ്റലൈസേഷന്‍ ലഭിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 9,100 ലധികം ആശുപത്രികളിലും നിവബുപയുടെ സേവനം ലഭ്യമാണ്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 6 കോടിരൂപയുടെ ഗ്രോസ്‌റിട്ടണ്‍ പ്രീമിയം തൃശൂരില്‍ നേടാനാണ് ലക്ഷ്യമിടുന്നത്. 2027-ഓടെ ഏകദേശം 1,100 ഏജന്റുമാരെ ഉള്‍പ്പെടുത്തും.

വര്‍ദ്ധിച്ചുവരുന്ന മെഡിക്കല്‍ പണപ്പെരുപ്പവും ആരോഗ്യ സംരക്ഷണമേഖലയില്‍ താങ്ങാവുന്നതിലപ്പുറം ചെലവുകള്‍ വര്‍ദ്ധിക്കുന്നതും, ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി ഒരു സാധ്യതമാത്രമല്ല നിലവില്‍ അതൊരു ആവശ്യമാണെന്നും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ചെറുകിട വിപണികളെ ലക്ഷ്യമിടുകയെന്നതാണ് ഞങ്ങളുടെ വീക്ഷണമെന്ന് നിവബുപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്,റീട്ടെയില്‍ സെയില്‍സ് ഡയറക്ടര്‍ അങ്കുര്‍ഖര്‍ബന്ദ പറഞ്ഞു.