റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി അവതരിപ്പിച്ചു

Posted on: December 19, 2022

മുംബൈ : റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് തങ്ങളുടെ പ്രീമിയം ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉത്പന്നമായ റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസി അവതരിപ്പിച്ചു. അഞ്ച് കോടി രൂപ വരെയുള്ള ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് തുക, കൂടുതല്‍ ഗ്ലോബല്‍ കവര്‍, മെറ്റേണിറ്റി കവര്‍, ഒപിഡി കവര്‍,ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ പരിധിയില്ലാത്ത പുനഃസ്ഥാപനം, കൂടാതെ 15ലധികം ഉപയോഗപ്രദമായ ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ എന്നിവ ഈ പോളിസി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോര്‍ അധിഷ്ഠിത ഡിസ്‌കൗണ്ടും പ്രീമിയത്തില്‍ ബിഎംഐ അടിസ്ഥാനമാക്കിയുള്ള കിഴിവും ഇത് വാഗ്ദാനം ചെയ്യുന്നു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി പോളിസിയുടെ ‘കൂടുതല്‍ ആനുകൂല്യ ഓപ്ഷനുകള്‍ ഉപയോക്താക്കളെ അവരുടെ ആരോഗ്യ ഇന്‍ഷ്വറ
ന്‍സ് ആവശ്യകതകള്‍ വിട്ടുവീഴ്ചകളില്ലാതെ നിറവേറ്റാന്‍ പ്രാപ്തരാക്കുന്നു.

ഉപയോക്താക്കള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്ത തുകയ്ക്ക് 30% വരെ അധിക പരിരക്ഷയും നല്‍കും. അതുവഴി മൊത്തത്തിലുള്ള കവറേജ് വര്‍ധിപ്പിക്കും. വെറും 12 മാസത്തിനുപകരം 13 മാസത്തെ പോളിസി കാലയളവ് നല്‍കുമെന്നറിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ രാകേഷ് ജെയിന്‍ പറഞ്ഞു.