വാഹന ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്- മാഡ് എബൗട്ട് വീല്‍സ് സഹകരണം

Posted on: August 25, 2022


കൊച്ചി : മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) ഉപകമ്പനിയായ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് (എംഐബിഎല്‍) ഇലക്ട്രിക് മൊബിലിറ്റി, ഓട്ടോമോട്ടീവ് സൊല്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാഡ് എബൗട്ട് വീല്‌സു (എംഎഡബ്ല്യു)മായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണത്തിലൂടെ, ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് സമഗ്ര മോട്ടോര്‍ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ നല്കാന്‍ എംഎഡബ്ല്യു ഡീലര്‍മാര്‍ക്ക് അവസരം ലഭിയ്ക്കും.

എംഐബിഎല്ലിന്റെ ഇന്‍ഷുറന്‍സ് പങ്കാളികള്‍ വാഗ്ദാനം ചെയ്യുന്ന വിവിധ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഉപയോക്താക്കള്‍ക്ക് വിവിധ വാഹന ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഫലപ്രദമായി താരതമ്യം ചെയ്യാനും ഓരോരുത്തരുടെയും പ്രത്യേകമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ തെരഞ്ഞെടുക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.

അതിവേഗം വളരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇലക്ട്രിക് വാഹന മേഖലയില്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് ആവശ്യകത കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന് ഈ പങ്കാളിത്തം എംഎഡബ്ല്യു ഡീലര്‍- പങ്കാളികളെ പ്രാപ്തരാക്കുമെന്ന് എംഐബിഎല്‍ എംഡിയും പ്രിന്‍സിപ്പല്‍ ഓഫീസറുമായ വേദനാരായണന്‍ ശേഷാദ്രി പറഞ്ഞു.