എസ് യുഡി ലൈഫും വക്രാന്‍ജിയും കൈകോര്‍ത്തു

Posted on: March 23, 2022

സ്റ്റാര്‍ യൂണിയന്‍ ദൈ-ചി ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് വ്യാപിക്കുവാന്‍ പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ വക്രാന്‍ജിയുമായി കൈകോര്‍ത്തു.

ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖല ബാങ്കുകളും ജപ്പാനിലെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനിയായ ദൈ-ചിയും ചേര്‍ന്നുള്ള സംയുക്തസംരംഭമമാണ് സ്റ്റാര്‍ യൂണിയന്‍ ദൈ-ചി ലൈഫ് ഇന്‍ഷുറന്‍സ് ( എസ് യുഡി ലൈഫ്).

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയായി മാറിയിട്ടുണ്ട് പതിമൂന്ന് വര്‍ഷത്തെ സേവനപരാമ്പര്യമുള്ള എസ് യുഡി ലൈഫ്. വക്രാന്‍ജിയുടെ 19,230 നെക്സ്്ജെന്‍ കേന്ദ്രങ്ങളിലൂടെ ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ എസ് യുഡി ലൈഫിന്റെ സേവനങ്ങള്‍ എത്തിക്കാനാവുമെന്ന് സ്റ്റാര്‍ യൂണിയന്‍ ദൈ-ചി ലൈഫ് ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ അഭയ് തിവാരി പറഞ്ഞു.

എസ് യുഡി ലൈഫിന്റെ വിപണനശൃംഖല വിപുലീകരിക്കാനും ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കാനും വക്രാന്‍ജിയുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്ന് എസ് യുഡി ലൈഫിന്റെ പിആര്‍ബി ആന്‍ഡ് ബ്രോക്കിംഗ് വിഭാഗത്തിന്റെ മേധാവി ബിനു ഗോപാല്‍ കൃഷ്്ണ അറിയിച്ചു.

വക്രാന്‍ജി കേന്ദ്രങ്ങളിലൂടെയും ഭാരത് ഈസി സൂപ്പര്‍ ആപ്പിലൂടെയും എസ് യുഡി ലൈഫിന്റെ സേവനങ്ങള്‍ നല്‍കാനാവുന്നത് അഭിമാനകരമായ കാര്യമാണെന്ന് വക്രാന്‍ജി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ദിനേഷ് നന്ദ്വാന പറഞ്ഞു.