ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ അഷ്വേര്‍ഡ് ഫ്‌ളെക്‌സി സേവിംഗ്‌സ് പ്ലാൻ

Posted on: August 15, 2020

കൊച്ചി : ഉറപ്പായ ആനുകൂല്യങ്ങളും പോളിസിയില്‍ നിന്നു പരിധിയില്ലാത്ത പിന്‍വലിക്കലുകളും ലഭ്യമാക്കിക്കൊണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് അഷ്വേര്‍ഡ് ഫ്‌ളെക്‌സി സേവിംഗ്‌സ് പ്ലാൻ  അവതരിപ്പിച്ചു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന ഉറപ്പായ നേട്ടങ്ങളാണ് പുതിയ പദ്ധതിയിലുള്ളത്.

അതേ സമയം ഇടക്കാല ലക്ഷ്യങ്ങളും പ്രതീക്ഷിക്കാതെയുള്ള സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാന്‍ സഹായിക്കുന്നതാണ് പണം പിന്‍വലിക്കാനുള്ള അവസരം. നോണ്‍ ലിങ്ക്ഡ് പങ്കാളിത്തേതര വിഭാഗത്തില്‍ പെട്ട ഇന്‍ഷൂറന്‍സ് പോളിസിയാണിത്. പോളിസി ഉടമയ്ക്ക് വാര്‍ഷിക വരുമാനം നല്‍കുന്നതാണ് പദ്ധതി. പിന്‍വലിച്ചില്ലെങ്കില്‍ ഇതു വളരുകയും ചെയ്യും.

കാലാവധിയെത്തുമ്പോള്‍ ആകെ പ്രീമിയത്തിന്റെ 110 ശതമാനം തിരികെ നല്‍കുന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത.പരിരക്ഷയ്‌ക്കൊപ്പം ഉറപ്പായ നികുതി വിമുക്ത വരുമാനവും ലിക്വിഡിറ്റിയും ലഭ്യമാക്കുന്നത് സമ്മര്‍ദ്ദങ്ങളില്ലാതെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉപഭോക്താക്കളെ പര്യാപ്തരാക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.