ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുക്കി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ്

Posted on: April 11, 2020

കൊച്ചി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഒരുക്കി ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സ്. വിവിധ മേഖലകളിലെ ഉപഭോക്തൃ സേവനങ്ങളില്‍ നേരിടുന്ന തടസങ്ങള്‍ കണക്കിലെടുത്തതാണ് ലിബര്‍ട്ടി ജനറല്‍ ഉപഭോക്താക്കള്‍ക്കായി വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ സേവനങ്ങളില്‍ അവതരിപ്പിക്കുന്നത്. വെബ്സൈറ്റ് (www.libertyinsurance.in) അല്ലെങ്കില്‍ ലിവ്മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെടുകയും, പോളിസികളുടെ പുതുക്കലും ചെയ്യാവുന്നതാണ്.

വൈറസ് പടരുന്നത് തടയാനായി കമ്പനിയുടെ എല്ലാ ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അതിന്റെ ഫലമായി കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പോളിസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും, ഹെല്‍ത്ത് കാര്‍ഡിന്റെ സോഫ്റ്റ് കോപ്പി ആവശ്യപ്പെടുന്നതിനും, ക്ലെയിം അല്ലെങ്കില്‍ പരാതി ട്രാക്ക് ചെയ്യുന്നതിനും, ഹെല്‍ത്ത് ചെക്ക്-അപ്പ് അപ്പോയിന്റ്‌മെന്റ് എടക്കുന്നതിനും ഉപഭോതാക്കള്‍ക്ക് വെബ്സൈറ്റിന്റെ സഹായം തേടാവുന്നതാണ്.