എബിഎസ്എല്‍ഐ വെല്‍ത്ത് 360 പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: December 18, 2019


കൊച്ചി: വിപണിയുടെ നേട്ടം സ്വന്തമാക്കുന്നതോടൊപ്പം മൂലധനത്തിനു സംരക്ഷണം നല്‍കുന്നതു കൂടിയായ എബിഎസ്എല്‍ഐ വെല്‍ത്ത് 360 എന്ന സമഗ്ര ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് രൂപം നല്‍കി. പരമ്പരാഗത പങ്കാളിത്തേതര പദ്ധതിയും യൂലിപ് പദ്ധതിയും സംയോജിപ്പിച്ചു കൊണ്ടാണിത് അവതരിപ്പിക്കുന്നത്.

പോളിസി ഉടമയ്ക്ക് വിപണി അധിഷ്ഠിത നിക്ഷേപങ്ങളിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുകയും മൂലധനത്തിന് ഉറപ്പോടു കൂടിയ കുറഞ്ഞ നഷ്ട സാധ്യത പ്രദാനം ചെയ്യുകയുമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വിപണിയുടെ ഉയര്‍ച്ചയില്‍ നിന്ന് നികുതി വിമുക്ത വരുമാനം ഉണ്ടാക്കാനും ഇതു സഹായിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ പ്രീമിയവും ഗാരണ്ടി പ്രകാരം തിരികെ ലഭിക്കുമെന്നതാണ് ഇതിന്റെ ആദ്യ നേട്ടം. ഇതോടൊപ്പം തന്നെ ഫണ്ടിന്റെ മൂല്യവും ലഭിക്കും. രണ്ടാമതായി പോളിസി കാലാവധിക്കുള്ളില്‍ ആകസ്മിക വേര്‍പാട് ഉണ്ടായാല്‍ അവകാശിക്ക് ഉടന്‍ ആവശ്യമായ ചെലവുകള്‍ക്കായുള്ള തുകയും തുടര്‍ന്നുള്ള ചെലവുകള്‍ക്കായി പത്ത് ഗഡുക്കളായുള്ള തുകയും നല്‍കും.

ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ക്കായുള്ള സാമ്പത്തിക ആസൂത്രണം ഏറെ ബുദ്ധിമുട്ടായ ഇക്കാലത്ത് ഈ പദ്ധതി ഏറെ പ്രയോനകരമായിരിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കമലേഷ് റാവു ചൂണ്ടിക്കാട്ടി. വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കുന്നതിനൊപ്പം മൂലധനം സുരക്ഷിതമായി മുന്നോട്ടു പോകുക എന്ന പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 ദിവസം മുതല്‍ 55 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഒരു ലക്ഷം മുതലുള്ള പ്രീമിയവും തെരഞ്ഞെടുക്കാം.