പയനിയറിന്റെ ആപ്പിൾ കാർ പ്ലേ

Posted on: May 9, 2015

Pioneer-red-front-big

കൊച്ചി : ഓഡിയോ-വീഡിയോ, ഇൻ-കാർ എന്റർടെയ്ൻമെന്റ് മേഖലയിലെ മുൻനിരക്കാരായ പയനിയർ ഇന്ത്യ ഇലക്‌ട്രോണിക്‌സ്, ആപ്പിൾ കാർപ്ലേ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എവിഐസിഎഫ് 970 ബിടി ടച്ച് സ്‌ക്രീൻ കാർ എന്റർടെയ്ൻമെന്റ് സിസ്റ്റത്തിൽ കാർപ്ലേ ലഭ്യമാണ്.

പയനിയർ ഇൻ ഡാഷ് എൽ സി ഡി ഡിസ്‌പ്ലേയിലെ സിരി വോയിസ് കൺട്രോൾ ഐ ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. കോളുകൾ സ്വീകരിക്കാനും വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സംഗീതം ആസ്വദിക്കാനുമെല്ലാം സിരി വോയിസ് കൺട്രോൾ ഉപയോഗിക്കാം.

ടച് സ്‌ക്രീൻ കാർ എന്റർടെയിൻമെന്റ് സംവിധാനത്തിലെ ഏറ്റവും പുതിയ മോഡലാണ് എ വി ഐ സി എഫ് 970 ബി ടി കാർപ്ലേ. 6.2 ഇഞ്ച് വലിപ്പമുള്ള മൾട്ടി ടച്ച് ഡിസ്‌പ്ലേ , ഉയർന്ന നിലവാരമുള്ള ഓഡിയോ, വീഡിയോ സംവിധാനം, ബിൽറ്റ് ഇൻ മാപ്പ്, നാവിഗേഷൻ സംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. നിലവിലുള്ളതിനു പുറമേ കൂടുതൽ ഓപ്ഷനുകൾ www.apple.com/ios/carplay ൽ നിന്ന് ലഭ്യമാണെന്ന് പയനിയർ ഇന്ത്യ ഇലക്‌ട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ മിനോരു ഒഗാവ പറഞ്ഞു.

നൂതന സാങ്കേതികവിദ്യകൾ ഉപഭോക്താക്കളിൽ എത്തിക്കുന്നത് തുടരുമെന്നും പയനിയർ ഇന്ത്യ ഇലക്‌ട്രോണിക്‌സ് പ്ലാനിംഗ് മാനേജർ ഗൗരവ് കുൽ പറഞ്ഞു. കാർപ്ലേ, ഐ ഫോൺ 5 ൽ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ പുതിയ എവിഐസി എഫ് 970 ബി ടി യുള്ള കാർ ഉടമകൾക്ക് ലളിതമായ ഒരു പ്ലഗ് ഇന്നിലൂടെ ലഭ്യമാക്കാം. കൂടൂതൽ വിവരങ്ങൾ www.Pioneer-India.in/CarPlay ൽ നിന്ന് അറിയാനാകും.