May 2024
ഐറെവോ സ്മാർട്ട് ടിവിയും പിസിയും വിപണിയിൽ
Posted on: April 2, 2015
കൊച്ചി : സിലികോൺ വാലിയിലെ ഐറെവോ മൾട്ടിമീഡിയ, ഐറെവോ സ്മാർട്ട് ടിവിയും സ്മാർട് പിസിയും ഇന്ത്യൻ വിപണിയിലെത്തിച്ചു. ഐറെവോ ക്ലൗഡ് പ്ലാറ്റ്‌ഫോമും ഐറെവോ സോഫ്റ്റ്‌വേറും കരുത്തുപകരുന്ന സ്മാർട്ട് ടിവി, വിപണിയിലുള്ള, ഏതു ടിവിയെക്കാളും മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
ആക്ടീവ് ടൈൽ സാങ്കേതികവിദ്യ, നാവിഗേഷൻ അനായാസമാക്കുന്നു. ഐറെവോ എയർമൗസും റിമോർട്ട് കൺട്രോളും ശ്രദ്ധേയമാണ്. എയർ മൗസോടുകൂടിയ ഐറെവോ സ്മാർട്ട് ടിവിയുടെ വില 8,499 രൂപയാണ്. ഐറെവോ റിമോട്ടോടുകൂടിയതിന് 7,499 രൂപയും.
വിദ്യാർത്ഥികൾക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും വേണ്ടി രൂപകൽപന ചെയ്തവയാണ് ഐറെവോ സ്മാർട്ട് പിസി. വെബ്‌ടോപ് ഇന്റർഫേസ്, സമഗ്രമായ ഡെസ്‌ക്‌ടോപ്പ്, ആപ്‌സ്, ഗെയിംസ്, വെബ് ബ്രൗസിങ്ങ് എന്നിവയോടുകൂടിയ ഏറ്റവും പുതിയ 4.4 ആൻഡ്രോയ്ഡ് ആണിത്. ക്വാഡ് കോർ സിപിയു, ഡ്രാം, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, വയർലസ് കീബോർഡ് എന്നിവയാണ് മറ്റ് ഘടകങ്ങൾ. വില 7499 രൂപ മുതൽ.
എല്ലാ ഉപകരണങ്ങൾക്കും ഒരു വർഷത്തെ വാറണ്ടി ഉണ്ടന്ന് ഐറെവോ സ്ഥാപകനും സിഇഒയുമായ ധിമന്ദ് ബിയാനി പറഞ്ഞു.
TAGS: IRevo Multimedia | IRevo Smart PC | IRevo Smart TV |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍