May 2024
പുതിയ ബെർബൺ ബിസ്കറ്റുമായി ബ്രിട്ടാനിയ
Posted on: March 27, 2015
കൊച്ചി : ബ്രിട്ടാനിയ പുതിയ ബെർബൺ ബിസ്കറ്റ് വിപണിയിൽ അവതരിപ്പിച്ചു. ചോക്കലേറ്റ് ക്രീം ബിസ്കറ്റ് ബെർബൺ ഇന്ത്യയിൽ അവതരിപ്പിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചാണ് ബെർബൺ ചോക്കലേറ്റ് ക്രഞ്ചി രൂപത്തിൽ
പുറത്തിറക്കിയത്.
മൊരുമൊരുത്ത ചോക്കോ പ്രതലങ്ങൾക്കിടയിൽ മൃദുവായ ചോക്കളേറ്റി ക്രീം അടങ്ങിയതും പഞ്ചസാരത്തരികളുടെ ടോപ്പിങ്ങോടു കൂടിയതുമാണ് ഒറിജിനൽ ബ്രിട്ടാനിയ ബെർബൺ. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്കൊപ്പം ചുവടുവയ്ക്കാനുള്ള തങ്ങളുടെ ആഗ്രഹമാണ് പുതിയ ഉത്പന്നാവതരണങ്ങളിലൂടെ ഉപഭോക്താക്കളോട് വ്യക്തമാക്കുന്നതെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാർക്കറ്റിങ്ങ് വിഭാഗം ഡയറക്ടർ അലി ഹാരിസ് ഷെരെ പറഞ്ഞു.
ഊർജസ്വലവും സമകാലീനവും ആകർഷകവുമാണ് ബെർബണിന്റെ പാക്കിങ്ങ്. പ്രകാശമാനമായ നിറങ്ങളും രൂപകൽപ്പനയും ആകർഷകത്വം വർധപ്പിക്കുന്നു. പാക്കിങ്ങിലെ ഗുണമേ• ബിസ്കറ്റുകളുടെ രുചിയും പുതുമയും ദീർഘകാലം നിലനിർത്തുന്നു. 30, 60, 120, 150, 300 ഗ്രാം പാക്കറ്റുകളിൽ യഥാക്രമം 5, 10, 20, 26, 50 രൂപ നിരക്കിൽ ബെർബൺ ബിസ്കറ്റുകൾ ലഭിക്കും.
TAGS: Bourbon Biscuts | Britania Industries |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍