ആസ്റ്റര്‍ ന്യൂറോ സര്‍ജിക്കല്‍ അപ്ഡേറ്റ് സമാപിച്ചു

Posted on: April 22, 2024

കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്റ്റര്‍ ന്യൂറോ സര്‍ജിക്കല്‍ അപ്ഡേറ്റിന് സമാപനം. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമുഖ ന്യൂറോ സര്‍ജറി വിദഗ്ധര്‍ പങ്കെടുത്തു. സിനിമാതാരം ഗിന്നസ് പക്രു ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന കോണ്‍ഫറന്‍സിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.

ന്യൂറോ സര്‍ജറി മേഖലയിലെ ആരോഗ്യ വിദഗ്ധര്‍ക്കും ഗവേഷകര്‍ക്കും ഒത്തുചേരാനും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കുവക്കാനുമുള്ള സുവര്‍ണാവസരമായിരുന്നു സമ്മേളനം. ന്യൂറോ സര്‍ജറി മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍, ശസ്ത്രക്രിയാ രീതികള്‍, ചികിത്സകള്‍ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കും പ്രസന്റേഷനുകള്‍ക്കും ആസ്റ്റര്‍ ഗ്രൂപ്പിന് കീഴിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള പ്രതിനിധികള്‍ നേതൃത്വം നല്‍കി.

ആസ്റ്റര്‍ മെഡ്‌സിറ്റി പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ ഇന്ത്യ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി എന്നിവരുടെ നേതൃത്വത്തില്‍ ‘ആസ്റ്റര്‍ മെഡ്സിറ്റിയുടെ ഭാവി കാഴ്ചപ്പാടുകള്‍’, ‘അടുത്ത 10 വര്‍ഷത്തില്‍ ആസ്റ്ററിന്റെ സ്ഥാനം എവിടെയായിരിക്കും?’ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.