May 2024
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രത്യേക ക്യാമ്പയിനുമായി അമൃതാഞ്ജന്‍ കോംഫി
Posted on: March 8, 2024
കൊച്ചി : അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് #PowerToBeYou എന്ന ക്യാമ്പയിനുമായി അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. അതിവേഗം വളരുന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ അമൃതാഞ്ജന്‍ കോംഫിയുടെ കീഴിലാണ് പുതിയ ക്യാമ്പയിന് അവതരിപ്പിച്ചത്. ഇന്ത്യയിലെ ആര്‍ത്തവ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ക്യാമ്പയിന് ഓരോ സ്ത്രീക്കും ആര്‍ത്തവത്തെ അന്തസോടെയും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്നു.
വനിതാ ദിന ആഘോഷങ്ങളുടെ മുന്നോടിയായി വനിതാ പൊലീസ് ഓഫീസര്‍മാരെ പിന്തുണയ്ക്കുന്നതിന് കോംഫി പ്രത്യേക യജ്ഞം ആരംഭിച്ചിരുന്നു. ചെന്നൈയില്‍ വിജയകരമായി നടപ്പിലാക്കിയ പരീക്ഷണ പദ്ധതി ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും സ്ത്രീകള്‍ക്കിടയിലെ ആര്‍ത്തവ വേദന ലഘൂകരിക്കുന്നതിനുമായി ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ നഗരങ്ങളില്‍ നടപ്പിലാക്കാനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്.
ആര്‍ത്തവ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളെ ശാക്തീകരിക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും ഞങ്ങള്‍ സ്ഥിരം നിലകൊള്ളുന്നുണ്ടെന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ് ശംഭു പ്രസാദ് പറഞ്ഞു.
TAGS: Amrutanjan’s Comfy Champions |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍