പ്യുവര്‍ ഇവി 80 ലക്ഷം ഡോളര്‍ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കി

Posted on: February 20, 2024

ന്യൂഡല്‍ഹി : ഹൈദരാബാദിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ പ്യുവര്‍ ഇവി 80 ലക്ഷം ഡോളര്‍ ഫണ്ട് ശേഖരണം പൂര്‍ത്തിയാക്കി.

മൊത്തം 250 ലക്ഷം ഡോളറാണ് കമ്പനി ലക്ഷ്യമിടുന്നത്. 140 ല്‍ ഏറെ ഔട്ട്ലെറ്റുകളിലൂടെ 70,000 ല്‍ അധികം ഇലക്ട്രിക് മോട്ടര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും വിറ്റഴിച്ചതായി കമ്പനി അവകാശപ്പെട്ടു.ദേശീയ പ്രാതിനിധ്യമുള്ള കമ്പനി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയും നടത്തുന്നു.

മിഡില്‍ ഈസ്റ്റിലേക്കും ആഫ്രിക്കന്‍ വിപണിയിലേക്കും വാഹനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പ്യുവര്‍ ഇവി.

TAGS: PURE EV |