പത്ത് റീഏജന്റുകള്‍ പുറത്തിറക്കി ലോര്‍ഡ്‌സ് മെഡ്

Posted on: February 19, 2024

കൊച്ചി : ലബോറട്ടറി പരിശോധനകളില്‍ 99.7 ശതമാനം കൃത്യതയോടെ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന പുതിയ പത്ത് റീഏജന്റുകള്‍ പുറത്തിറക്കി ലോര്‍ഡ്‌സ് മെഡ്. ട്രൈഗ്ലിസറെഡുകള്‍, യൂറിക് ആസിഡ്, ആല്‍ക്കലൈന്‍ ഫോസ്‌ഫേറ്റ്, ബിലിറൂബിന്‍, കാത്സ്യം, ക്രിയാറ്റിനിന്‍, ഗ്ലൂക്കോസ്, എസ്ജിടി, എസ്ജിപിടി, എഎല്‍ടി, ടോട്ടല്‍ പ്രോട്ടിന്‍ എന്നീ പരിശോധനകള്‍ക്കുള്ള ഈ റീഏജന്റുകള്‍ക്ക് രണ്ടു വര്‍ഷത്തെ ഉപയോഗ കാലാവധിയുണ്ട്.

ലോര്‍ഡ്‌സ് മെഡിന്റെ മഹാരാഷ്ട്രയിലെ വസായിലുള്ള ഫാക്റ്ററിയില്‍ ഉത്പാദിപ്പിക്കുന്ന റീഏജന്റുകള്‍ കമ്പനിയുടെ സ്വന്തം പതോളജി ലാബുകളിലും 300 ഡീലര്‍മാരിലൂടെ വിവിധ പതോളജി ലാബുകളിലും ആശുപത്രികളിലും, ഗവേഷണ സ്ഥാപനങ്ങളിലും വിതരണം ചെയ്യും. പ്രധാന ആഗോള വിപണിക
ളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്കു പദ്ധതിയുണ്ട്.

ലോക നിലവാരമുള്ള ഉത്പന്നങ്ങളുണ്ടാക്കുന്നതിന് മുബൈ ഐഐടി, ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി ലോര്‍ഡ്‌സ്മാര്‍ക് ഇന്‍ഡസ്ട്രീസ് സാങ്കേതിക കരാറുണ്ടാക്കിയിട്ടുണ്ട്. അരിവാള്‍ രോഗം, വദനാര്‍ബുദം, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ നിര്‍ണയത്തിനു സഹായിക്കുന്ന ചെലവു കുറഞ്ഞ റീഏജന്റുകള്‍ കണ്ടെത്താനുള്ളശ്രമത്തിലാണ് കമ്പനി.