ഉത്പന്ന നിര വിപുലീകരിക്കാനൊരുങ്ങി വിപ്രോ ബ്രാഹ്‌മിന്‍സ്

Posted on: January 25, 2024

കൊച്ചി : ഭക്ഷ്യോല്‍പന്ന, റെഡി ടു കുക്ക് ബ്രാന്‍ഡായ വിപ്രോ ബ്രാഹ്‌മിന്‍സ് കേരളത്തിലെ 4 ഫാക്ടറികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയും ഉത്പന്ന നിര വിപുലമാക്കുകയും ചെയ്യുമെന്നു ബിസിനസ് ഹെഡ് വരുണ്‍ ദാസ്. നിലവില്‍ 25 രാജ്യങ്ങളിലേക്കാണു കയറ്റുമതി. കൂടുതല്‍ വിപണികള്‍ കണ്ടെത്തും.

വിപ്രോ ബ്രാഹ്‌മിന്‍സ് ഓണത്തോടനുബന്ധിച്ചു റീട്ടെയ്ല്‍ വ്യാപാരികള്‍ക്കായി നടത്തിയ ‘അശ്വമേധം ഗസ് ആന്‍ഡ് വിന്‍’ മത്സര വിജയിക്ക് ആഡംബര കാര്‍ സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

മത്സര വിജയിയായ ഞാറക്കല്‍ വാഴപ്പിള്ളി സ്റ്റോഴ്‌സ് ഉടമ പിയൂസ് കുര്യനു കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ആഡംബര കാറിന്റെ താക്കോല്‍ സമ്മാനിച്ചു. 1987 ല്‍ സ്ഥാപിതമായ ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡ് കഴിഞ്ഞ വര്‍ഷമാണു വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്‌സ് ഏറ്റെടുത്തത്.