ഡോ. അശോക് ഖോസ്ലയ്ക്ക് സൊറാബ് പിരോജ്ഷ ഗോദ്റെജ് പരിസ്ഥിതി അവാര്‍ഡ് സമ്മാനിച്ചു

Posted on: January 16, 2024

കൊച്ചി : മുംബൈ ഫസ്റ്റുമായി ചേര്‍ന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസും അനുബന്ധ കമ്പനികളും സൊറാബ് പിറോജ്ഷ ഗോദ്റെജ് പരിസ്ഥിതി പുരസ്‌ക്കാരം വിജയകരമായി അവതരിപ്പിച്ചതിനു തുടര്‍ച്ചയായി ഡോ. അശോക് ഖോസ്ലയെ ആദ്യ വിജയിയായി പ്രഖ്യാപിച്ചു. അവാര്‍ഡ് പുരസ്‌ക്കാരം മുംബൈയില്‍ നടത്തി. പരിസ്ഥിതി, സുസ്ഥിര വികസന രംഗത്തെ ഡോ. അശോക് ഖോസ്ലയുടെ മികച്ച സംഭാവനകള്‍ അവിടെ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

പരിസ്ഥിതി രംഗത്തെ മുന്‍നിരക്കാരില്‍ ഒരാളായ ഡോ. അശോക് ഖോസ്ലയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും മികച്ച പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ്, ദേശീയ പരിസ്ഥിതി ബോര്‍ഡ്, കേന്ദ്ര മന്ത്രിസഭയ്ക്കായുള്ള ശാസ്ത്ര ഉപദേശക സമിതി തുടങ്ങിയവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വഴികാട്ടിയായ അദ്ദേഹം ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍ 1965-ല്‍ ആദ്യത്തെ പരിസ്ഥിതി കോഴ്സ് ആരംഭിക്കുന്നതിനു പിന്നില്‍ മുഖ്യപ്രവര്‍ത്തനം നടത്തിയിരുന്നു. ഒരു വികസിത രാഷ്ട്രത്തില്‍ ആദ്യമായി 1972-ല്‍ പരിസ്ഥിതിക്കായി ഒരു സര്‍ക്കാര്‍ ഏജന്‍സിക്കു നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. സുസ്ഥിര വികസനത്തിനായുള്ള ആദ്യ സാമൂഹ്യ സ്ഥാപനത്തിന് 1983-ല്‍ രൂപം നല്‍കിയതും അദ്ദേഹമായിരുന്നു.

ആദ്യത്തെ സൊറാബ് പിറോജ്ഷാ ഗോദ്റെജ് പരിസ്ഥിതി പുരസ്‌ക്കാരം അശോക് ഖോസ്ലയ്ക്ക് നല്‍കുന്നതു പ്രഖ്യാപിക്കാന്‍ അതീവ സന്തോഷ മുണ്ടെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നദീര്‍ ഗോദ്റെജ് പറഞ്ഞു. പരിസ്ഥിതി മേഖലയ്ക്കായുള്ള അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന പ്രതിഫലനങ്ങളാവും സൃഷ്ടിക്കുക. ഈ അവാര്‍ഡിന്റെ യഥാര്‍ത്ഥ ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തങ്ങള്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരമൊരു ചടങ്ങിനു സാക്ഷ്യം വഹിക്കാനായത് ഭാഗ്യമാണെന്ന് നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാനും സിഎസ്ഐആര്‍ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. രഘുനാഥ് മാഷെല്‍കര്‍ പറഞ്ഞു. പരിസ്ഥിതി രംഗത്തെ ഇതിഹാസമായിരുന്ന എസ് പി ഗോദ്റെജിന്റെ പേരിലുള്ള പുരസ്‌ക്കാരം ഈ രംഗത്തെ ഡോ, അശോക് ഖോസ്ലയ്ക്കു നല്‍കുന്നതിനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ എസ് പി ഗോദ്റെജ് പരിസ്ഥിതി പുരസ്‌ക്കാരം സ്വീകരിക്കുന്നത് തനിക്കൊരു ബഹുമതിയാണെന്നും തന്റെ സ്ഥാപനം ഗോദ്റെജ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു എന്നും അത് നിരവധി പരിസ്ഥിതി, ജീവന വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ ജനങ്ങളുടെ കൃത്യമായ ഗുണത്തിനായി പുതുമകള്‍ ആവശ്യമാണ്. തന്റെ സംഭാവനകള്‍ ചെറുതാണെന്നും എങ്കില്‍ തന്നെയും ഈ പുരസ്‌ക്കാരം യുവ മനസുകളെ പ്രചോദിപ്പിക്കുമെന്നും ഭൂമിയേയും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളേയും സംരക്ഷിക്കാന്‍ അതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിലും മികച്ചൊരു തിരഞ്ഞെടുപ്പു നടത്താന്‍ ജൂറിക്കാകില്ലായിരുന്നു എന്ന് മുംബൈ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ റോജര്‍ സി ബി പെരേര പറഞ്ഞു.