ടാറ്റാ സ്റ്റാര്‍ബക്‌സ്

Posted on: January 10, 2024

കൊച്ചി : മൂന്നു ദിവസത്തിലൊരിക്കല്‍ രാജ്യത്ത് ഒരു പുതിയ സ്റ്റോര്‍ വീതം തുറക്കാന്‍ ടാറ്റാ സ്റ്റാര്‍ബക്‌സ്. 2028 നകം 1,000 കോഫി സ്റ്റോറുകള്‍ തുറക്കുകയാണു ലക്ഷ്യം. അതോടെ, ജീവനക്കാര്‍ ഏകദേശം 8,600 ആകും.

രാജ്യത്തെ ഇടത്തരം നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ സ്റ്റോറുകള്‍. ഇന്ത്യന്‍ വിപണി വേഗത്തില്‍ വളരുന്നതു കൂടിമുന്നില്‍ക്കണ്ടാണു വിപുലീകരണം.

 

TAGS: Tata Starbucks |