ഡോ. അലൈന്‍ ക്രൈബിയര്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി.

Posted on: December 11, 2023

കൊച്ചി : ഹൃദ്രോഗ ചികിത്സയിലെ ആധുനിക സാങ്കേതിക വിദ്യകളിലൊന്നായ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്മെന്റിന്റെ (ടാവി) ഉപജ്ഞാതാവും പ്രശസ്ത ഫ്രഞ്ച് സര്‍വകലാശാലയായ റൂവന്‍ യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. അലൈന്‍ ക്രൈബിയര്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തി.

റൂവന്‍ മെഡിക്കല്‍ ട്രെയിനിംഗ് സെന്ററിന്റെ മെഡിക്കല്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം കൊച്ചിയിലെ ഹൃദ്രോഗ വിദഗ്ധര്‍ക്ക് വേണ്ടി നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുക്കുകയും ടാവി ഉള്‍പ്പെടെ ഹൃദ്രോഗ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. കേരളത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മാത്രമായിരുന്നു അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

2002 ഏപ്രില്‍ 16 നായിരുന്നു ഡോ. ക്രൈബിയറിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യ ടാവി ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു ഇത്. പെര്‍ക്യുട്ടേനിയസ് ഹാര്‍ട്ട് വാല്‍വ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ

ഹൃദ്രോഗ ചികിത്സയിലെ സങ്കീര്‍ണത കുറക്കാനും കൂടുതല്‍ കൃത്യത ഉറപ്പു വരുത്താനും കഴിഞ്ഞു. ആഗോള തലത്തില്‍ തന്നെ ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് ഇന്ന് ടാവി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഹൃദ്രോഗ ചികിത്സ നടത്തുന്നത്.