വിഐആര്‍ എംഡിഎഫ് പാനലുകള്‍ ഒരുക്കി റുഷില്‍ ഡെക്കൊര്‍

Posted on: November 3, 2023

കൊച്ചി : പ്ലൈവുഡിനും മരത്തടികള്‍ക്കും പകരം ഉറപ്പുള്ള വിഐആര്‍ എംഡിഎഫ് പാനലുകള്‍ ഒരുക്കി റുഷില്‍ ഡെക്കൊര്‍. ദീര്‍ഘകാലം നിലനില്‍ക്കുന്ന മനോഹരമായ ഫര്‍ണിച്ചറുകളും അലമാരകളും വാതിലുകളും ഒരുക്കാന്‍ അനുയോജ്യമാണ് വിഐആര്‍ എംഡിഎഫ്. ഉത്പന്നത്തിന്റെ ഗുണങ്ങള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിനായി എഐ അധിഷ്ഠിത പരസ്യം ഒരുക്കിയിരിക്കുകയാണ് റുഷില്‍ ഡെക്കൊര്‍.

എംഡിഎഫ് എന്നാല്‍ വിഐആര്‍ എംഡിഎഫ് എന്നതാണ് പരസ്യവാചകം. മികച്ച വാണിജ്യ സമ്പര്‍ക്കത്തിനായി എപ്പോഴും പുതുമകള്‍ കൊണ്ടുവരുന്ന സ്ഥാപനമാണ് റുഷില്‍ ഡെക്കൊര്‍.