ട്രൂകോളര്‍ കോര്‍പ്പറേറ്റ് റീബ്രാന്‍ഡിംഗും പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു

Posted on: September 26, 2023

കൊച്ചി : ട്രൂകോളര്‍ കോര്‍പ്പറേറ്റ് റീബ്രാന്‍ഡിംഗും പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ്‌സ്റ്റോറിലും ലഭ്യമാണ്. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആവേശവും സന്തോഷവും ഉണ്ടെന്ന് ടൂകാളര്‍ സഹസ്ഥാപകനും സിഇഒയുമായ അലന്‍ മമേദി പറഞ്ഞു.

ഉപയോഗ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുക്കിയ ഐഡന്റിറ്റിയുടെ ഭാഗമായി, ട്രൂകോളര്‍ ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ എഐഐഡന്റിറ്റിഎന്‍ജിന്റെ ഭാഗമായി സെര്‍ച്ച് കോണ്ടെക്സ്റ്റ് എന്നശക്തമായ പുതിയ ആന്റി ഫ്രോഡ് ഫീച്ചറും ലഭിക്കും. ഏതെങ്കിലും നമ്പര്‍ തിരയുമ്പോള്‍, നമ്പര്‍ ഉപയോക്താവിന്റെ പേര് അടുത്തിടെ മാറ്റുകയോ പതിവായിമാറ്റുകയോ ചെയ്താല്‍ ട്രൂകോളര്‍ ഉപയോക്താക്കളെ തല്‍ക്ഷണം അറിയിക്കാനുള്ള സംവിധാനവുമുണ്ട്.

ആപ്പ് ഈ സാന്ദര്‍ഭിക സന്ദേശത്തെ മൂന്ന് നിറങ്ങളായി തരംതിരിക്കുന്നു: നീല: നിഷ്പക്ഷമാ
യ മാറ്റത്തിന്, മഞ്ഞ: ഇത് സംശയാസ്പദമായ പേരുമാറ്റത്തെ സൂചിപ്പിക്കുന്നു, ചുവപ്പ് വഞ്ച
ന, തട്ടിപ്പ്, എന്നിവയ്ക്കായി തടുര്‍ച്ചയായി പേര് മാറ്റുന്നത്. ആന്‍ഡ്രോയിഡ്, ഐ ഫോ
ണ്‍, ട്രൂകോളര്‍ വെബ് എന്നിവയിലുടനീളമുള്ള എല്ലാ തെരയല്‍ ഫലങ്ങളിലും ഈ സന്ദേശം എ
ലാ ട്രൂകോളര്‍ ഉപയോക്താക്കള്‍ക്കും കാണാം. പ്രമുഖ ആഗോളബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ
ഇന്റര്‍ബ്രാന്‍ഡാണ് പുതിയ ബ്രാന്‍ഡിങ് ഐഡന്റിറ്റി സംഘടിപ്പിക്കുന്നത്. പുതിയ ആപ്പ് ഐക്ക
ണും മാറ്റങ്ങളും കാണാന്‍, ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡില്‍ ആപ്പ് പതിപ്പ് 13,34ലേക്കോ
ഐഒഎസില്‍ 12.58ലേക്കോ പതിപ്പിലേക്കോ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.