കേക്ക് മിക്‌സിംഗ് ആഘോഷവുമായി ക്രോസ്സോ

Posted on: September 22, 2023

കൊച്ചി : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉത്പ്പന്നങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ്, ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍ സഹസ്ഥാപകന്‍ ഡോ. ജേക്കബ് സാമുവേല്‍, ടി. ജെ. സനീഷ് കുമാര്‍ എംഎല്‍എ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയര്‍മാന്‍ സെലീന ജോര്‍ജ്, കൗണ്‍സിലര്‍മാരായ രേഷ്മ ഹേമജ്, സുബി സുകുമാര്‍, സെഡാര്‍ റീട്ടയില്‍ മാനേജിംഗ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ. ജെ. രമേഷ്, എന്നിവര്‍ സംബന്ധിച്ചു.

ക്രിസ്മസ് വ്യാപാരം ലക്ഷ്യമിട്ട് നാല്പതിനായിരം കേക്കുകളാണ് ക്രോസ്സോ വിപണിയിലെത്തിക്കുന്നത്.