ക്വാന്‍സല്‍ ഫോര്‍ നോ റീസണ്‍ അവസരവുമായി ക്ലിയര്‍ട്രിപ്പ്

Posted on: September 16, 2023

ബംഗലൂരു : ഹോട്ടല്‍ ബുക്കിങ്ങില്‍ ‘ക്യാന്‍സല്‍ ഫോര്‍ നോ റിസണ്‍ അവസരമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ ട്രിപ്പ് മേഖലയിലെ ഈ ആദ്യ ചുവടുവയ്പ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ചെക്ക്-ഇന്‍ സമയത്തിന് മുന്‍പായി എപ്പോള്‍ വേണമെങ്കിലും അധികനിരക്കൊന്നുമില്ലാതെ ഹോട്ടല്‍ ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ കഴിയും.

ബുക്കിംഗ് ഒന്നിന് രൂപ 25,000 വരെ മുഴുവന്‍ റീഫണ്ടും ലഭ്യമാകുകയും ചെയ്യും. ക്ലിയര്‍ ട്രിപ്പില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര ഹോട്ടലുകളിലെല്ലാം തന്നെ ഈ സൗകര്യം ബാധകമായിരിക്കും.