ലുലുവിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ പുരസ്‌കാരങ്ങള്‍

Posted on: September 6, 2023

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) ചെന്നൈയില്‍ നടത്തിയ ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ മാനേജ്‌മെന്റ് കോംപറ്റീഷന്‍ 2023ലെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ലുലു. കൊച്ചി ലുലു മാളിനും തിരുവനന്തപുരം ലുലു മാളിനും പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മികച്ച വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റത്തിനാണ് കൊച്ചി ലുലു മാള്‍ അവാര്‍ഡ് നേടിയത്. മഴവെള്ള സംഭരണത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരം തിരുവനന്തപുരം ലുലു മാള്‍ സ്വന്തമാക്കി. ഏറ്റവും മികച്ച എന്‍ജിനീയറിംഗ് സാങ്കേതിക മികവോടെ സജ്ജീകരിച്ച സംവിധാനമാണ് ലുലുവിലേത് എന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ചെന്നൈയില്‍ നടന്ന ചടങ്ങില്‍, കൊച്ചി ലുലു മാള്‍ സീനിയര്‍ ചീഫ് എന്‍ജിനീയര്‍ പി. പ്രസാദ് മികച്ച വാട്ടര്‍ മാനെജ്‌മെന്റ് സിസ്റ്റത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. മഴവെള്ള സംഭരണത്തിനുള്ള എക്‌സലന്‍സ് പുരസ്‌കാരം, തിരുവനന്തപുരം ലുലു മാളിന് വേണ്ടി ഇ.എ. സുദീപ്, അഖില്‍ ബെന്നി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചെന്നൈ കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനിയര്‍ മഹേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കോ- ചെയര്‍മാന്‍ വേണു ഷാന്‍ബാഗ് എന്നിവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.