റെനോ നിസാന്‍ ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി

Posted on: September 4, 2023

കൊച്ചി : ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ചെന്നൈ ഒറഗഡത്തെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ്‌ലിമിറ്റഡിന്റെ അത്യാധുനിക നിര്‍മാണ കേന്ദ്രം. ഈയിടെ ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി 2.5 ദശലക്ഷത്തിലധികം റെനോ, നിസാന്‍ കാറുകളുടെ നിര്‍മാണം പ്ലാന്റ് പൂര്‍ത്തിയാക്കിയിരുന്നു.

2008 ഓഗസ്റ്റ് 26-ന് സ്ഥാപിതമായ കേന്ദ്രം 1.15 ദശലക്ഷത്തിലധികം വാഹനങ്ങള്‍ 108ഓളം വിപണികളിലേക്ക് കയറ്റുമതി, ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരുന്ന സിഎസ്ആര്‍ സംരംഭങ്ങള്‍ എന്നിങ്ങനെയായി ഒരു മുന്‍നിര ഓട്ടോമോട്ടീവ് നിര്‍മാതാവായി മാറിക്കഴിഞ്ഞു. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ഇവികള്‍ ഉള്‍പ്പെടെ ആറ് പുതിയമോഡലുകള്‍ കൂടി പ്ലാന്റില്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

ആര്‍എന്‍ഐപിഎല്ലിന്റെ 15 വര്‍ഷത്തെ യാത്ര ആഘോഷിക്കുമ്പോള്‍, ഈ വര്‍ഷങ്ങളില്‍ കൈവരിച്ച ശ്രദ്ധേയമായ വളര്‍ച്ചയിലും ഉത്പ്പാദന മികവ്, ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കല്‍, പ്രാദേശിക സമ്പദ്‌വ്യസ്ഥയ്ക്ക് സംഭാവന നല്‍കല്‍ എന്നിവയില്‍ മികവു പുലര്‍ത്താനായെന്നും നിസാന്റെയും റെനോ
യുടെയും ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും ആര്‍എ”എഐപിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ കീര്‍ത്തി പ്രകാശ് പറഞ്ഞു.

TAGS: Renault Nissan |