ഫാസ്റ്റ്ട്രാക്ക് ബ്രാന്‍ഡ് അംബാസഡറായി വിജയ് ദേവരകൊണ്ടയെ നിയമിച്ചു

Posted on: September 1, 2023

കൊച്ചി : ഇന്ത്യയിലെ ഐക്കണിക് വാച്ച്, ആക്‌സസറീസ് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് യുവ സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ടയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഫാസ്റ്റ്ട്രാക്കിന്റെ പുതിയ ബ്രാന്‍ഡ് കാമ്പെയിനായ ‘ബി ബോത്ത്’-ല്‍ നായകനാകുന്നതും വിജയ് ദേവരകൊണ്ടയാണ്. വൈരുദ്ധ്യാത്മകമായ ആശയങ്ങള്‍, വിശ്വാസങ്ങള്‍, മനോഭാവങ്ങള്‍ എന്നിവയുമായി യുവാക്കള്‍ അനായാസമായി പൊരുത്തപ്പെടുന്നതിനെ ഈ കാമ്പെയിന്‍ ആഘോഷിക്കുന്നു.

വിപരീത ഘടകങ്ങള്‍ സംയോജിക്കുന്ന ഡിസൈന്‍ സവിശേഷതകളുള്ള 15 അദ്വിതീയ വാച്ചുകളുടെ ശേഖരം ഈ കാമ്പെയിന്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ വാച്ചുകളില്‍ സ്‌കെലിറ്റല്‍ ഓട്ടോമാറ്റിക്, ക്രോണോഗ്രാഫുകള്‍, യുവാക്കള്‍ക്കുള്ള മള്‍ട്ടിഫംഗ്ഷന്‍ ഡിസൈനുകള്‍, യുവതികള്‍ക്കുള്ള ബ്ലിംഗ് റോസ് ഗോള്‍ഡ്, ബ്രേസ്ലെറ്റ് ഡിസൈനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 2995 രൂപ മുതല്‍ 9995 രൂപ വരെയാണ് ഫാസ്റ്റ്ട്രാക്ക് ‘ബി ബോത്ത്’ ശേഖരത്തിന്റെ വില.

ഈ ബ്രാന്‍ഡ് കാമ്പെയിനിലൂടെ, യുവാക്കളുടെ ജീവിതത്തെ നിര്‍വചിക്കുന്ന വൈരുദ്ധ്യങ്ങളിലേക്ക് ഫാസ്റ്റ്ട്രാക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അവര്‍ സ്വയം പ്രകടിപ്പിക്കുന്ന രീതിയുടെ അവിഭാജ്യ ഘടകമായി മാറുകയുമാണെന്ന് ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊഡക്ട് മേധാവി അജയ് മൗര്യ പറഞ്ഞു. കാമ്പെയിന് ആധികാരികതയും വൈവിധ്യവും മികച്ച ശൈലിയും കൊണ്ടുവരാന്‍ കഴിവുള്ള ട്രെന്‍ഡ് സെറ്ററായ വിജയ് ദേവരകൊണ്ടയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അദ്ദേഹം ഫാസ്റ്റ്ട്രാക്കിന്റെ ബ്രാന്‍ഡ് ധാര്‍മ്മികതയെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന മികച്ച അംബാസഡറാണെന്നും അജയ് മൗര്യ പറഞ്ഞു.