സഞ്ജീവ് കപൂര്‍ ഇന്ത്യന്‍ ഓയില്‍ ഇന്‍ഡേന്‍ എക്‌സ്ട്രാതേജ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: August 31, 2023

തിരുവനന്തപുരം : ഇന്ത്യന്‍ ഓയില്‍ ഇന്‍ഡേന്‍ എക്‌സ്ട്രാതേജ് എപിജി ബ്രാന്‍ഡ് അംബാസഡറായി പ്രശ
സ്ത സെലിബ്രിറ്റി ഷെഫ് സഞ്ജീവ് കപൂറിനെ നിയമിച്ചു. പാചക മികവിന്റെയും വ്യവസായ സ്ഥിതിവിവര കണക്കുകളുടെയും സംഗമമായ ബംഗളൂരുവില്‍ നടന്ന പ്രശസ്തമായ ഇന്‍ഡേന്‍ എക്‌സ്ട്രാതേജ് ഹോട്ടലിയര്‍ ഹാര്‍മണി മീറ്റിലാണ് പ്രഖ്യാപനം നടന്നത്.

എല്‍പിജി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍- എച്ച്ഒ കെ. ശൈലേന്ദ്ര, കര്‍ണാടകയിലെ ഇന്ത്യന്‍ ഓയില്‍ എക്‌സി
ക്യൂട്ടിവ് ഡയറക്റ്ററും സ്റ്റേറ്റ് ഹെഡുമായ പി.ഗുര്‍ പ്രസാദ്, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് & ബ്രാന്‍ഡിംഗ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സന്ദീപ് ശര്‍മ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ഡേന്‍ന്‍ഡിന്റെ, സഞ്ജീവ്
കപൂര്‍ അവതരിപ്പിക്കുന്ന പുതിയ പരസ്യം ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ സതീഷ് കുമാര്‍ പുറ
ത്തിറക്കി. പ്രമുഖ ഇന്‍ഡേന്‍എക്‌സ്ട്രാ തേജ് ഉപയോക്താക്കളെ ചടങ്ങില്‍ ആദരിച്ചു.