രണ്‍വീര്‍ സിംഗ് ലാവി സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: August 26, 2023

മുംബൈ : ശരിയായ ഉത്പന്നങ്ങള്‍ തെരഞ്ഞെടുത്ത് സജീവമായ ജീവിതശൈലി മെച്ചപ്പെടുത്താനുള്ള കാഴ്ചപ്പാടോടെ, ലാവി സ്‌പോര്‍ട്ട് ബ്രാന്‍ഡ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രണ്‍വീര്‍ സിങ്ങിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു.

വൈവിധ്യമാര്‍ന്നതും പുതിയതുമായ ഉത്പന്നങ്ങളുടെ വിപുലമായശ്രേണിയില്‍ സജ്ജീകരിച്ചിരിക്കുന്ന ലാവി സ്‌പോര്‍ട്ട് ബ്രാന്‍ഡില്‍ ബാക്ക്പാക്കുകള്‍, ഡഫല്‍ ബാഗുകള്‍, ലാപ്‌ടോപ്പ് ബാഗ് വാലറ്റുകള്‍ തുടങ്ങിയ വിവിധ തരം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുന്നു.