മൈത്രിക്ക് ഏജന്‍സി ഓഫ് ദി ഇയര്‍ പുരസ്‌കാരം

Posted on: August 24, 2023

കൊച്ചി •: എക്‌സ്‌ചേഞ്ച് ഫോര്‍ മീ ഡിയ ഗ്രൂപ്പിന്റെ പ്രമുഖ പരസ്യ പുരസ്‌കാരമായ ഇഫോര്‍എം ഐഎംഎ സൗത്ത് ഏജന്‍സി ഓഫ് ദി ഇയര്‍ ബഹുമതി മൈത്രി അഡ്വര്‍ട്രെസിംഗ് വര്‍ക്‌സിന്. 5 സ്വര്‍ണം, 3 വെള്ളി, ഒരു വെങ്കലം ഇവ ഉള്‍പ്പെടെ 9 അവാര്‍ഡുകളുമായാണു മൈത്രിയുടെ നേട്ടം.

വനിതാ ശിശു വികസന വകുപ്പിനു വേണ്ടി ഒരുക്കിയ ഇറ്റ്‌സ് ടൈം ടു റിയാക്റ്റ്’ അടക്കമുള്ള പരസ്യ ക്യാംപെയ്‌നുകളാണ് അംഗീകാരത്തിനര്‍ഹമായത്. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.