ഷിംഗിള്‍സ് ബോധവല്‍ക്കരണത്തിനും പ്രതിരോധത്തിനുമായി അമിതാഭ് ബച്ചന്‍ ജിഎസ്‌കെയുമായി സഹകരിക്കുന്നു

Posted on: May 31, 2023

കൊച്ചി- 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ബാധിക്കുന്ന ഷിംഗിള്‍സ് രോഗത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിനായി ജിഎസ്‌കെ സിനിമാതാരം അമിതാഭ് ബച്ചനുമായി സഹകരിക്കുന്നു.ഇതിന്റെ ഭാഗമായി പുറത്തിറക്കുന്ന ക്യാമ്പയിനില്‍ ഷിംഗിള്‍സ് മൂലമുണ്ടാകുന്ന വേദനാജനകമായ അവസ്ഥയും അതിനൊപ്പം ജീവിക്കുന്ന ആളുകളുടെ ബുദ്ധിമുട്ടിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും. വാക്സിനേഷനിലൂടെ പ്രായമാകുന്നവരെ ഈ വേദനയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുമെന്ന സന്ദേശമാണ്് ഇതിലൂടെ നല്‍കുന്നത്.

ചിക്കന്‍പോക്സിന് കാരണമാകുന്ന അതേ വൈറസാണ് ഷിംഗിള്‍സിന് കാരണമാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമാകുമ്പോള്‍, വൈറസ് ശരീരത്തില്‍ വീണ്ടും സജീവമാകുകയും ഷിംഗിള്‍സ് ഉണ്ടാക്കുകയും ചെയ്യുന്നു. 50 വയസ്സിന് താഴെയുള്ള 90 ശതമാനം ഇന്ത്യക്കാരുടെയും ശരീരത്തില്‍ ഈ വൈറസ് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ പ്രായമാകുന്നവരുടെ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അവരുടെ ജീവിത നിലവാരത്തെ ബാധിക്കുന്ന ഷിംഗിള്‍സ് പോലുള്ള രോഗങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നു  ജിഎസ്‌കെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ രശ്മി ഹെഗ്ഡെ പറഞ്ഞു.  ”ഷിംഗിള്‍സ് വേദനാജനകമാണെന്ന് അറിയപ്പെടുന്നു, ഇത് തടയുന്നതിനായി ഡോക്ടര്‍മാരോട് സംസാരിച്ച്് വേണ്ട ചികിത്സ നേടണമെന്നു അമിതാഭ് ബച്ചന്‍ പറഞ്ഞു.