മുത്തൂറ്റ് ഗ്രൂപ്പ് വനിതാ ജീവനക്കാരെ ആദരിച്ചു

Posted on: March 9, 2023

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ് ഗ്രൂപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തങ്ങളുടെ വനിതാ ജീവനക്കാരെയും അവരുടെ വിലപ്പെട്ട സംഭാവനകളെയും ആദരിച്ചു. വൈവിധ്യമാര്‍ന്ന 20 ഡിവിഷനുകളുള്ള ഗ്രൂപ്പിന്റെ ജീവനക്കാരില്‍ 7,769 പേര്‍ വനിതകളാണ്. ഇന്ത്യയിലെ വനിതാ തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്.

ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖാ മേധാവികളില്‍ 24 ശതമാനവും വനിതകളാണ്. അതായത് കമ്പനിയുടെ 5842 ലധികം വരുന്ന ശാഖകളില്‍ ഓരോ നാലാമത്തെ ശാഖയും നയിക്കുന്നത് ഒരു വനിതയാണ്.ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടര്‍ച്ചയായി രണ്ട് തവണ കമ്പനിക്ക് ‘ജോലി ചെയ്യാന്‍ പറ്റിയ മികച്ച ഇടം’ എന്ന അംഗീകാരവും നല്‍കിയിട്ടുണ്ട്.ഇന്ത്യയിലെ വനിതകള്‍ക്ക് തൊഴിലെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച 100 സ്ഥാപനങ്ങളിലൊന്നായിഎവിടിഎആര്‍ (AVTAR) കമ്പനിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

അടുത്തിടെ പ്രശസ്ത നടിയും ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണവുമായ മാധുരി ദീക്ഷിതിനെ കമ്പനി ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു. വനിതകളെ സാമൂഹികമായി ശാക്തീകരിക്കുന്നതിനും ലിംഗഭേദമില്ലാതെ തുല്യഅവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഗ്രൂപ്പ് നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 2022 ആഗസ്തില്‍ ‘ദി കപ്പ്’ എന്ന ആര്‍ത്തവ ആരോഗ്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് കൊച്ചിയില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായിവിതരണം ചെയ്തു. ഇത് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നൂ.

സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്ത്രീകള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ ശരിയായ വേദികള്‍ ലഭ്യമാക്കുന്നതിന് ഗ്രൂപ്പിന്റെ സ്ത്രീ സൗഹൃദനയങ്ങളും പരിപാടികളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നുവെന്നും മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.