തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഹാപ്പിനെസ്സ് ട്രക്കുമായി ഓട്ടോബാന്‍

Posted on: January 21, 2023

തിരുവനന്തപുരം : സംസ്ഥാനത്തെ ഭാരത് ബെന്‍സിന്റെ ഔദ്യോഗിക ഡീലറായ ഓട്ടോബാന്‍ ട്രക്കിംഗ്, റെഡ് എഫ് എമ്മിന്റെ സഹകരണത്തോടെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഹാപ്പിനസ് ട്രക്കുമായി യാത്ര ആരംഭിച്ചു. എല്ലാ ജില്ലകളിലും സഞ്ചരിച്ച്, ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് റാലി മുന്നോട്ട് പോകുന്നത്. യാത്രയുടെ ആദ്യഘട്ടം കഴക്കൂട്ടം ജോയിന്റ് ആര്‍ ടി ഓ ജെറാഡ് ജെ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഭാരത് ബെന്‍സിന്റെ എക്‌സ്‌ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഈ റാലിയില്‍ ജില്ലകളില്‍ ട്രക്ക് കാണാന്‍ ഒത്തുകൂടുന്നവര്‍ക്കായി നിപ്പോണ്‍ ഗ്രൂപ്പിന്റെ ഭക്ഷ്യ ഉല്‍പ്പന്നമായ യമ്മിവാലീ, വിവിധ സമ്മാനങ്ങളും ലഖുഭക്ഷണങ്ങളും നല്‍കും. ഇത് കൂടാതെ ജില്ലകളിലേ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും, ഭാരത് ബെന്‍സ് ഷോറൂമുകളിലും (ഓട്ടോബാന്‍ ട്രക്കിംഗ്) ട്രക്ക് നിര്‍ത്തും. രാത്രികളില്‍ അവിടെ തങ്ങുകയും പുലര്‍ച്ചെ അവിടെന്ന് യാത്ര പുനരാരംഭിക്കുകയും ചെയ്യും .

‘മികച്ച പ്രകടനവും സുരക്ഷയും വാഗ്ദാനം ചെയുന്ന വാഹനങ്ങളാണ് ഭാരത് ബെന്‍സിന്റേത് . ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ നിരവധി ഡ്രൈവര്‍മാര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഭാരത് ബെന്‍സിന്റെ ഈ എക്‌സ്‌ചേഞ്ച് പ്രോഗ്രാം സഹായകരമാകുമെന്ന് ഉറപ്പാണ്. ഈ പരിപാടിയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഓട്ടോ ബാന്‍ ഫാമിലിക്ക് പുത്തനുണര്‍വ് നല്‍കുന്ന ക്യാമ്പയിനായി ഇത് മാറട്ടെയെന്നും ചടങ്ങ് ഫ്‌ലാഗ് ഓഫ് ചെയ്ത്‌കൊണ്ട് ജോയിന്റ് ആര്‍ ടി ഓ ജെറാഡ് ജെ അഭിപ്രായപ്പെട്ടു.

ആറ്റിങ്ങലില്‍ നിന്ന് 18-ന് യാത്ര ആരംഭിച്ച ഹാപ്പിനസ് ട്രക്ക് 30-ന് കാസര്‍കോട് എത്തും., ഓപ്പറേറ്റര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ട്രക്കുകളുടെ മൂല്യനിര്‍ണ്ണയവും ഓട്ടോബാന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു., ഇന്‍ഫ്‌ലുവെന്‍സേഴ്‌സ്, ഓട്ടോബാനിലേയും യമ്മി വാലിയിലെയും ഉദ്യോഗസ്ഥര്‍, റെഡ് എഫ്എം റേഡിയോ ജോക്കികളും ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.