ശ്രീലങ്കയിലെ ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ ഫിലാറ്റെക്സ് ഫാഷന്‍സ്

Posted on: November 12, 2022

കൊച്ചി : നെയ്ത സോക്‌സ് നിര്‍മ്മാണത്തിലും വില്പ്പനയിലും ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഫിലാറ്റെക്‌സ് ഫാഷന്‍സ് ലിമിറ്റഡ്, ഏകദേശം 7.55 മില്യണ്‍ യുഎസ് ഡോളറിന്, ശ്രീലങ്കയിലെ ഇസബെല്ല (പ്രൈവറ്റ്) ലിമിറ്റഡിലുള്ള ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ 51% ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഇക്കാര്യത്തില്‍, കമ്പനി ചില പ്രാഥമിക ധാരണകളിലെത്താനുള്ള പ്രക്രിയയിലാണ ് എന്ന് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

ഫിലാറ്റെക്സ് ഫാഷന്‍സ് ലിമിറ്റഡ് ഹൈദരാബാദിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 7 ദശലക്ഷം സോക്കുകളുടെ ഉത്പ്പാദന ശേഷിയുള്ള അത്യാധുനിക യൂണിറ്റാണ്.

ഈ യന്ത്രസാമഗ്രികള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ്ഡ് ഓട്ടോമാറ്റിക് മെഷീനുകളാണ്, നെയ്റ്റിംഗിലും എംബ്രോയ്ഡറിയിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലവും അതുവഴി അതിവേഗ ഉത്പ്പാദന സാങ്കേതിക വിദ്യകളും സാധ്യമാക്കുന്നു. തങ്ങള്‍ വിപുലീകരണ പ്രയാണത്തിലാണെന്നും വളര്‍ച്ചാ അവസരങ്ങള്‍ക്കായി തിരയുകയാണെന്നും കമ്പനി പറയുന്നു.