ജിയോ സെറ്റ്-ടോപ് ബോക്‌സില്‍ ഇനിമുതല്‍ ഡിജിബോക്‌സിന്റെ സേവനവും

Posted on: June 29, 2022

കൊച്ചി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ ലിമിറ്റഡും ഫയല്‍ സ്റ്റോറേജ് ആന്‍ഡ് ഷെയറിംഗ് പ്ലാറ്റ്ഫോമായ ഡിജിബോക്‌സും ഒന്നിക്കുന്നു. സെറ്റ്-ടോപ് ബോക്‌സിലെ സ്റ്റോറേജ് ആവിശ്യകത വികസിപ്പിക്കുന്നതിനും ഏകീകരിക്കുന്നതിനുമാണ് ധാരണ. ഈ സഹകരണത്തോടെ നിലവിലുള്ള 20ജിബിക്ക് പുറമെ ക്ലൗഡ് സ്റ്റോറേജില്‍ 10ജിബിയുടെ അധിക സ്‌പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജിയോ ഫോട്ടോസ് അപ്ലിക്കേഷന്‍ ഉപയോഗിച്ചു ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

ജിയോ സെറ്റ്-ടോപ്പ് ബോക്സ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡിജിബോക്സ് അക്കൗണ്ട് ജിയോഫോട്ടോസ് ആപ്പിലേക്ക് ചേര്‍ക്കുക വഴി ക്ലൗഡ് സ്റ്റോറേജില്‍ സുരക്ഷിതമായി ഫോള്‍ഡറുകളുണ്ടാക്കാന്‍ കഴിയും.

ജിയോ പ്ലാറ്റുഫോമുമായുള്ള ഡിജിബോക്‌സിന്റെ സഹകരണം ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡിജിബോക്സ് സിഇഒ അര്‍ണാബ് മിത്ര പറഞ്ഞു. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്താന്‍ ജിയോയുമായുള്ള സഹകരണം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത സ്റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്സ് 2020ലാണ് രൂപീകരിക്കുന്നത്.

 

 

TAGS: DigiBoxx |