അമ്മമാര്‍ക്ക് സ്വയംസംരക്ഷണനത്തിന് സമയം വേണം ; പ്രോത്സാഹനവുമായി എസ്ബിഐ ലൈഫ്

Posted on: May 10, 2022

കൊച്ചി : അമ്മമാരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയായ എസ്ബിഐ ലൈഫ് ഒരു ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. മാതൃദിന സന്ദേശം പ്രചരണം ചെയ്യുന്നതിന്റെ ഭാഗമായാണിത്. കുടുംബത്തിന്റെ ആവശ്യങ്ങളും വ്യക്തിപരമായ ആവശ്യങ്ങളും സന്തുലനം ചെയ്ത് കൊണ്ടുപോകേണ്ടുന്നതിന്റെ ആവശ്യകതയും ഫിലിമില്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളെ സംരക്ഷിക്കുന്നത് പോലെത്തന്നെ സ്വയം പരിചരണവും ജീവിതത്തിന്റെ ഭാഗമാണെന്ന് ഇതില്‍ ഊന്നിപ്പറയുന്നു. സ്വയം പരിചരണം സാധാരണമാക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഓരോ അമ്മയും തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം തന്നെ സ്വന്തം അഭിനിവേശങ്ങള്‍ നിറവേറ്റുന്നതിനും സമയം കണ്ടെത്തണം എന്നതും കമ്പനിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. സ്വയം സന്തോഷം കണ്ടെത്താന്‍ വേണ്ടി തങ്ങളെക്കൊണ്ട് ആവുന്ന പോലെയുള്ള കാര്യങ്ങള്‍ കുറ്റബോധമില്ലാതെ ചെയ്യാന്‍ പ്രചോദനം നല്കാന്‍ എസ്ബിഐ ലൈഫ് ശ്രമിക്കുന്നു.

സ്വന്തം കുഞ്ഞിന്റെയും കുടുംബത്തിന്റെയും പരിചരണത്തിനപ്പുറം ഒരു അമ്മ എന്തെങ്കിലും തെരഞ്ഞെടുത്താല്‍ അവളെ സ്വാര്‍ത്ഥമതിയായി കാണുന്ന ഒരു പ്രവണത ദൗര്‍ഭാഗ്യവശാല്‍ തലമുറകളായി നമ്മുടെ സമൂഹത്തിലുണ്ടെന്ന് എസ്ബിഐ ലൈഫിന്റെ ചീഫ് ഓഫ് ബ്രാന്‍ഡ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ആന്‍ഡ് സിഎസ്ആര്‍ രവീന്ദ്ര ശര്‍മ്മ പറഞ്ഞു.

ഈ ധര്‍മ്മസങ്കടവും സാമൂഹിക മാനക്കേടും പരിഹരിക്കുന്നതിനായാണ് ഗില്‍റ്റ്ഫ്രീമോംസ് (#GuiltFreeMoms) എന്ന സോഷ്യല്‍ എക്‌സ്പിരിമെന്റല്‍ ഡിജിറ്റല്‍ ഫിലിം അവതരിപ്പിക്കുന്നത്. ഈ മാതൃദിനത്തില്‍, അവര്‍ അവരുടെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം സ്വയം പരിചരണത്തിന് പ്രഥമസ്ഥാനം നല്കാന്‍ ഞങ്ങള്‍ അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ ഡിജിറ്റല്‍ ഫിലിം, അതിനുള്ള ഒരു ശ്രമമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: SBI Life |