അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് – ബോധി ട്രീ സിസ്റ്റം തന്ത്രപരമായ പങ്കാളിത്തത്തിന്

Posted on: May 4, 2022

കൊച്ചി : അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബോധി ട്രീ സിസ്റ്റംസും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വിശ്വസനീയവുമായ വിദ്യാഭ്യാസ ബ്രാന്‍ഡ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പങ്കാളിത്തം.

ലോകത്തിലെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഒരു വിദ്യാഭ്യാസ പവര്‍ഹൗസാണ് അലന്‍. ഏറ്റവും മത്സരാധിഷ്ഠിതമായ കോളേജ് പ്രവേശന പരീക്ഷകളും ഒളിമ്പ്യാഡുകളും ഇവര്‍ നടത്തുന്നുണ്ട്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലുടനീളമായി 46 നഗരങ്ങളിലായി 138 ക്ലാസ്‌റൂം സെന്റുകളുണ്ട്. വളരെ അര്‍പ്പണബോധമുള്ള പ്രശസ്തരായ ഫാക്കല്‍റ്റി അംഗങ്ങളുടെ ടീം, കൂടാതെ മൂന്ന് ദശാബ്ദത്തെ പാരമ്പര്യവുമുണ്ട്.

ലൂപ സിസ്റ്റംസ് സ്ഥാപകനും സിഇഒയുമായ ജെയിംസ് മര്‍ഡോക്കും, വാള്‍ട്ട് ഡിസ്‌നി കമ്പനി ഏഷ്യാ പസഫികിന്റെ മുന്‍ പ്രസിഡന്റും സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മുന്‍ ചെയര്‍മാനുമായ ഉദയ് ശങ്കറുമായി ചേര്‍ന്ന് ബോധി ട്രീ സിസ്റ്റംസ് പുതിയൊരു പ്ലാറ്റ്‌ഫോം തുറന്നിരിക്കുകയാണ്. സ്ഥാപകരുടെ കഴിവ് ഉപയോഗിച്ച് കൊണ്ട് ഭാവിയില്‍ ലോകോത്തര ഡിജിറ്റല്‍ എജ്യുക്കേഷന്‍ ബിസിനസ് രംഗത്ത് മികച്ച വിജയം കെട്ടിപ്പടുക്കാനാണ് അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്.

‘വിദ്യാഭ്യാസം ഒരു നിര്‍ണായക ഘടകമാണ്, ഇത് ആളുകളുടെ ജീവിതവും ഉപജീവനമാര്‍ഗവുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലൂപ സിസ്റ്റംസ് സിഇഒ ആയ ജെയിംസ് മര്‍ഡോക്ക് പറഞ്ഞു. നവോത്ഥാനത്തിന് നേതൃത്വം നല്‍കുന്ന ഒരു സാങ്കേതികവിദ്യയുടെ കുതിപ്പ്, വിദ്യാഭ്യാസം എങ്ങനെ നല്‍കപ്പെടുന്നു എന്നതിനെ അടിസ്ഥാനപരമായി മാറ്റുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഭാവിയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ കമ്പനി കെട്ടിപ്പടുക്കാന്‍ അലന്റെ സമാനതകളില്ലാത്ത വിജയവും മാനദണ്ഡവും ശരിയായ അടിത്തറ നല്‍കുന്നു. ഇന്ത്യയിലും പുറത്തുമുള്ള ദശലക്ഷക്കണക്കിന് പഠിതാക്കളുടെയും മാതാപിതാക്കളുടെയും അഭിലാഷങ്ങള്‍ സഫലമാക്കുന്ന ഭാവി വ്യക്തമായി കണ്ട് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എജ്യുക്കേഷന്‍ കമ്പനിയുടെ കൂടെ പ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക സ്വാധീനം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ബോധി ട്രീയുമായി തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏറ്റവും സീനിയര്‍ ഡയറക്ടറായ ഗോവിന്ദ് മഹേശ്വരി പറഞ്ഞു.