ഡൈ മോള്‍ഡ് ഇന്ത്യയുടെ പന്ത്രണ്ടാമത് എക്സിബിഷന്‍ ഏപ്രില്‍ 27 മുതല്‍ 30 വരെ

Posted on: April 25, 2022

കൊച്ചി : ടൂള്‍ ആന്‍ഡ് ഗേജ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഡൈ മോള്‍ഡ് ഇന്ത്യയുടെ പന്ത്രണ്ടാമത് പതിപ്പ് 2022 ഏപ്രില്‍ 27 മുതല്‍ 30 വരെ മുംബൈയിലെ ബോംബെ എക്സിബിഷന്‍ സെന്ററില്‍ നടക്കും. മുന്‍നിര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും വിവിധ കമ്പനികളുടെ സിഇഒമാര്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ഡിഎംഐ, ഡൈ മോള്‍ഡ് പ്രൊഫഷണലുകള്‍ക്ക് ഒരു ഏകജാലക ഷോപ്പായി അറിയപ്പെടുന്നു.

സ്മാര്‍ട്ട് മാനുഫാക്ചറിംഗ് സൊല്യൂഷനുകള്‍, പുതിയ ടൂള്‍ ജ്യാമിതികള്‍, ഏറ്റവും പുതിയ സിഎന്‍സി മെഷീനുകള്‍, അഡിറ്റീവ് മാനുഫാക്ചറിംഗ് സൊല്യൂഷനുകള്‍, ഇന്റഗ്രേറ്റഡ് ഓട്ടോമേഷന്‍ സൊല്യൂഷനുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നതിനാല്‍ ഡൈ മോള്‍ഡ് ഇന്ത്യയുടെ 2022 പതിപ്പ് ടൂളിംഗ് മേഖലയിലെ ഏറ്റവും പുതിയ വികസനം എടുത്തുകാട്ടുമെന്ന് ഉറപ്പാണ്. 300 ലധികം എക്‌സിബിറ്റര്‍മാര്‍ അവരുടെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഈ പതിപ്പ് വന്‍ വിജയമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- ടാഗ്മ ഇന്ത്യ പ്രസിഡന്റ് ഡി എം ഷെരേഗര്‍ പറഞ്ഞു.

ടാഗ്മ ഇന്ത്യയും നൊമുറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡും സമാഹരിച്ച ഏറ്റവും പുതിയ ഇന്ത്യന്‍ ടൂളിംഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ടൂളിംഗ് വ്യവസായത്തിന്റെ വിപണി വലുപ്പം 18,000 കോടി രൂപയാണ്. ഇതില്‍ മൊത്തം ഡിമാന്‍ഡിന്റെ പകുതിയിലധികവും ഓട്ടോമോട്ടീവ്, ഓട്ടോ ഘടകങ്ങളുടെ മേഖലയാണ്. മിക്ക പ്രമുഖ ആഗോള വാഹന നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും ശക്തമായ ആഭ്യന്തര ടൂളിംഗ് വ്യവസായമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ടൂള്‍ ഡിമാന്‍ഡിന്റെ ഒരു പ്രധാന ഭാഗം ഇപ്പോഴും ഇറക്കുമതി വഴിയാണ് ലഭിക്കുന്നത്.

TAGS: Diemould India |