ഡെലിവറൂ ഇന്ത്യയില്‍ പുതിയ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിച്ചു

Posted on: March 10, 2022

കൊച്ചി : യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂ, ഹൈദരാബാദില്‍ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റര്‍ ആരംഭിച്ചു.

ഡെലിവറൂ ഉപഭോക്താക്കള്‍, റസ്റ്റോറന്റ്, ഗ്രോസറി പങ്കാളികള്‍, ഡെലിവറി റൈഡര്‍മാര്‍ എന്നിവര്‍ക്ക് മികച്ച സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിലും അതിന്റെ ലോകമെമ്പാടുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ പുതുയുഗ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ടീമിനൊപ്പം ലോകോത്തര എഞ്ചിനീയറിംഗ് ശേഷി വികസിപ്പിക്കുക എന്നതാണ് ഡെലിവറൂവിന്റെ ലക്ഷ്യമിടുന്നത്.

ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സെന്റര്‍ ഡെലിവറൂവിന്റെ സെന്‍ട്രല്‍ ടെക്നോളജി ഓര്‍ഗനൈസേഷന്റെ ഒരു പ്രധാന ഭാഗമായിരിക്കും. കമ്പനി ഇതിനകം റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്, കൂടാതെ 2022 അവസാനത്തോടെ അനലിറ്റിക്‌സ്, പ്ലാറ്റ്‌ഫോമുകള്‍, ഓട്ടോമേഷന്‍, മെഷീന്‍ ലേണിംഗ് എന്നീ മേഖലകളില്‍ നിന്ന് ഇന്ത്യയില്‍ 150ലധികം എഞ്ചിനീയര്‍മാരെ നിയമിക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു. ഡെലിവറൂവിന്റെ ആസ്ഥാനമായ യു കെയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ടെക്നോളജി ഹബ് ആയിരിക്കും ഹൈദരാബാദിലെ എഞ്ചിനീയറിംഗ് സെന്റര്‍.

 

TAGS: Deliveroo |