10 വര്‍ഷത്തിനുള്ളില്‍ 10000 മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സീസണ്‍ ടു ലിവിംഗ്

Posted on: June 29, 2021

 

കൊച്ചി : കേരളത്തില്‍ നിന്നുള്ള സീനിയര്‍ ലിവിംഗ് ഫെസിലിറ്റിയായ സീസണ്‍ ടു ലിവിംഗ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നു. മഹാമാരിക്കാലത്ത് മാനസിക പിരിമുറുക്കവും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനെകുറിച്ചുള്ള ആശങ്കകളും ഇല്ലാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് താമസ സൗകര്യങ്ങളും സംരക്ഷണ സംവിധാനങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പ്രസക്തി രാജ്യത്ത് വര്‍ദ്ധിച്ചുവരുകയാണ്.

ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെട്ടതോടെ ലോകമെങ്ങും ആയുര്‍ ദൈര്‍ഘ്യം ഏറുകയും മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 2050 ആകുമ്പോഴേയ്ക്ക് ആറു പേരില്‍ ഒരാള്‍ വീതം 65 വയസിനു മുകളിലുളളവരായിരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ റിപോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തില്‍ 20 ശതമാനം വളര്‍ച്ചയാകും ഉണ്ടാകുക. അണു കുടുംബങ്ങള്‍ വര്‍ധിക്കുകയും യുവാക്കള്‍ വിദേശങ്ങളിലേക്കു കുടിയേറുകയും ചെയ്യുന്ന പ്രവണത കൂടിയാകുമ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കു പിന്തുണ നല്‍കാന്‍ സഹായികളില്ലാത്ത സ്ഥിതിയുമാകും. ഇങ്ങനെ മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രസക്തി ഏറിവരികയാണ്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള പ്രത്യേകമായ സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും ഏറ്റവും ഉന്നതമായ നിലയില്‍ ലഭ്യമാക്കുന്ന സീസണ്‍ ടു ലിവിംഗ് അവരുടെ ജീവിതത്തിനു മാന്യതയും സൗകര്യങ്ങളും നല്‍കുക കൂടിയാണു ചെയ്യുന്നത്. കേരളവും ബെംഗളൂരുവുമാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10,000 പേര്‍ക്കെങ്കിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും സൗകര്യങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മുതിര്‍ന്ന പൗരന്‍മാരുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സമഗ്രമായ കമ്യൂണിറ്റി ഹൗസിങ് സൗകര്യങ്ങളിലൂടെ റിട്ടയര്‍മെന്റില്ലാത്ത ജീവിതമെന്ന ആശയത്തില്‍ വിശ്വസിച്ചു കൊണ്ടാണ് സീസണ്‍ ടു ലിവിങ് മുന്നോട്ടു പോകുന്നത്. താമസക്കാര്‍ക്ക് ആവശ്യമായി വന്നേക്കാവുന്ന എല്ലാ സഹായങ്ങളും ഏറ്റവും സുരക്ഷിതമായ രീതിയില്‍ ലഭ്യമാക്കാനാണ് ശ്രമിച്ചു വരുന്നത്. ഹോം നഴ്‌സിംഗ് ജീവനക്കാരുടെ കാര്യത്തിലും ആരോഗ്യ കാര്യങ്ങളിലും കമ്യൂണിറ്റിക്ക് പുറത്തു താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുമായി സുരക്ഷിതമായി ഇടപഴകുന്ന കാര്യത്തിലും ദൈനംദിന ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും പൊതുവായ സഹായം എത്തിക്കുന്ന കാര്യത്തിലുമെല്ലാം ഇതു ദൃശ്യമാണ്.

കോവിഡ് കാലത്ത് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമൂഹത്തിനാണ് തങ്ങള്‍ സേവനം നല്‍കുന്നതെന്നും അതു കൊണ്ടു തന്നെ ഓരോ ഘട്ടത്തിലും അവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു എന്നും സീസണ്‍ ടു ലിവിംഗിന്റെ മാതൃ സ്ഥാപനമായ എസ്പി ലൈഫ്‌കെയര്‍ സിഒഒ അഞ്ജലി നായര്‍ പറഞ്ഞു. പരമാവധി സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് തങ്ങളുടെ ഹൗസിംഗ് സൗകര്യങ്ങള്‍ എന്നും അഞ്ജലി നായര്‍ കൂട്ടിച്ചേര്‍ത്തു.

 

 

TAGS: Season Two |