യു എസ് ടി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് 19 വാക്സിനേഷന് തുടക്കമായി

Posted on: June 3, 2021

തിരുവനന്തപുരം : യു എസ് ടി തങ്ങളുടെ ജീവനക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി സൗജന്യ കോവിഡ്-19 വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിച്ചു. ജീവനക്കാര്‍ക്കും അവരുടെ പങ്കാളികള്‍ക്കും, ഒപ്പം 18 വയസ്സിനു മുകളില്‍ പ്രായമുള്ള മക്കള്‍ക്കുമാണ് സൗജന്യ വാക്സിനേഷന്‍ നല്‍കുന്നത്.

തിരുവനന്തപുരത്ത് കമ്പനിയുടെ പ്രധാന കാമ്പസില്‍ ആരംഭിച്ച വാക്സിനേഷന്‍ പരിപാടി ജൂണ്‍ 5 വരെ തുടരും. ഇന്ത്യയൊട്ടുക്ക് യു എസ് ടിയുടെ എല്ലാ ഓഫീസുകളിലുമായി ജോലി ചെയ്യുന്ന 15000-ത്തിലധികം വരുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നുണ്ട്.