സൗജന്യ കോവിഡ് റീഹാബ് പദ്ധതിയുമായി നുവോ വിവോ

Posted on: May 5, 2021

കൊച്ചി : സമീപകാലത്ത് കോവിഡ് ബാധിച്ചവര്‍ക്ക് ഒരു മാസത്തെ സൗജന്യ റീഹാബ് പദ്ധതിയുമായി നുവോ വിവോ. അനുയോജ്യമായ പോഷകാഹാരവും വ്യായാമ പദ്ധതിയും ആസൂത്രണം ചെയ്യുതിനും കോവിഡ് ബാധിച്ചവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കുതിനും അവരെ പുനരധിവസിപ്പിക്കുതിനും ഈ പരിപാടി സഹായിക്കുന്നു. അത്തരം പിന്തുണ ആവശ്യമുള്ളവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സൈന്‍ അപ്പ് ചെയ്യാന്‍ കഴിയും. ഡയറ്റ്, ഹോം വ്യായാമ വീഡിയോകള്‍, സപ്പോര്‍ട്ട് തുടങ്ങിയവ വാട്സ്ആപ്പ് വഴിയും ഇ-മെയില്‍ വഴിയും ലഭിക്കും.

കോവിഡ് ബാധിച്ചവര്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടതുകൊണ്ടും, ദീര്‍ഘകാലം ഫിസിക്കല്‍ ആക്ടിവിറ്റികള്‍ കുറവായിരുതുകൊണ്ടും അവര്‍ക്ക് മാനസികവും ശാരീരികവുമായ അസുഖങ്ങള്‍, പേശികളുടെ ബലഹീനത, ശ്വാസതടസ്സം, ഊര്‍ജ്ജക്കുറവ്, രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ താല്‍ക്കാലികമായ ഉയര്‍ച്ച തുടങ്ങിയവ അനുഭവപ്പെടുന്നു. നുവോ വിവോ നല്‍കുന്ന റീഹാബ് പദ്ധതി 100 ശതമാനം ഓലൈനാണ്. ഭക്ഷണ, വ്യായാമ പിന്തുണ ഓലൈനായി ലഭിക്കും.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കു ഓലൈന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കമ്പനിയാണ് നുവോ വിവോ. പ്രമേഹം, കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍, പിസിഒഡി, രക്താതിസമര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ കൈകാര്യം ചെയ്യുതിനുള്ള ഹെല്‍ത്ത് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ നുവോ വിവോ നല്‍കുന്നു. കോവിഡ് ബാധിക്കുവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുതിനാല്‍, സഹായം ആവശ്യമുള്ളവര്‍ക്ക് ഒരു മാസത്തെ സൗജന്യ പുനരധിവാസ പദ്ധതികള്‍ നല്‍കാനാണ് കമ്പനി ആഗ്രഹിക്കുത്. സേവനം ആവശ്യമുള്ളവര്‍ 7994999735 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ www.bit.ly/CovidRehabNuvoVivo എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.

 

 

TAGS: Nuvo Vivo |