തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ ‘ഹൗ ഇന്ത്യ വോട്ട്്സ് : ആന്‍ഡ് വാട്ട് ഇറ്റ് മീന്‍സ്’ എന്ന പുസ്തകം പുറത്തിറക്കി

Posted on: April 21, 2021

കൊച്ചി : രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ സിഎംഡിയുമായ പ്രദീപ് ഗുപ്തയുടെ ഹൗ ഇന്ത്യ വോട്ട്്സ്: ആന്‍ഡ് വാട്ട് ഇറ്റ് മീന്‍സ്’ (ഇന്ത്യ എങ്ങനെ വോട്ടു ചെയ്യുന്നു: വോട്ടിംഗിന്റെ അര്‍ത്ഥമെന്ത്) എന്ന പുസ്തകം പുറത്തിറക്കി. ഗുപ്തയുടെ രണ്ടാമത്തെ പുസ്തകമാണിത്.

ജഗര്‍ണട് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളുടെ സ്വഭാവം, വോട്ടര്‍മാര്‍ അവരുടെ നേതാക്കളെ എങ്ങനെ, എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നു തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. നേരിട്ടുള്ള അഭിമുഖങ്ങള്‍, വിശകലനങ്ങള്‍ എന്നിവയിലൂടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളെ എഴുത്തുകാരന്‍ അനാവരണം ചെയ്തിട്ടുള്ളത്.

വോട്ടര്‍മാരുടെ ധ്രൂവീകരണം, ജിഡിപിയുടെ സ്വാധീനം, ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതില്‍ സ്മാര്‍ട്ടഫോണുകളുടെ പങ്ക്, വോട്ടിംഗ് ബ്ലോക്ക് എന്ന നിലയില്‍ ചില സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രധാന്യം തുടങ്ങിയ വിഷയങ്ങള്‍ പുസ്തകം വിശകലനം ചെയ്യുന്നു.

”മിക്കപ്പോഴും, ഇന്ത്യന്‍ തിരഞ്ഞെടുപ്പി ന്റെ ചലനാത്മകത പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ വളരെ സങ്കീര്‍ണമാണെന്ന് ഇന്ത്യയിലെയും വിദേശത്തെയും നിരവധി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. പരിചയസമ്പന്നര്‍ക്കുപോലും ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ വോട്ടര്‍മാരെ മനസിലാക്കുന്നതിനും അവരുടേയും നമ്മുടെ ഭരണകൂടത്തിന്റേയ എളിയ ശ്രമമാണ് ഈ പുസ്തകം.”, ആക്സിസ് മൈ ഇന്ത്യയുടെ സിഎംഡി പ്രദീപ് ഗുപ്ത പറയുന്നു.

‘ബ്ലൂപ്രിന്റ് ഫോര്‍ ആന്‍ ഇക്കണോമിക് മിറക്കിള്‍’ ( സാമ്പത്തികാത്ഭുതത്തിനുള്ള രൂപരേഖ) എന്നൊരു പുസ്തകവും 2018-ല്‍ ഗുപ്ത പ്രസിദ്ധീകരിച്ചിരുന്നു.

 

TAGS: Pradeep Gupta |