സെലിബ്രാൻഡ്‌സിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു

Posted on: February 1, 2021

കൊച്ചി : ഇന്ത്യയിലെ പ്രമുഖ പരസ്യചിത്ര നിര്‍മാതാക്കളായ ഇമേജസ് ആഡ് ഫിലിംസിന്റെ പുതിയ സംരംഭമായ സെലിബ്രാന്‍ഡ്‌സിന്റെ ലോഗോ പ്രകാശനം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരായ ഷിബു അന്തിക്കാട്, ദീപു അന്തിക്കാട്, ഷാബു അന്തിക്കാട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുതിയ കാലഘട്ടത്തില്‍ ബ്രാന്‍ഡ് പ്രൊമോഷനുവേണ്ടി സെലിബ്രിറ്റികളുമായി
ചേര്‍ന്ന് വിവിധ മീഡിയകളുടെ സാധ്യതകള്‍ പ്രയോജനെപ്പടുത്തുവാന്‍ ബ്രാന്‍ഡുകളെ പര്യാപ്തമാക്കുക എന്ന ലക്ഷ്യമാണ് സെലിബ്രാന്‍ഡ്‌സിനുള്ളത്.

ഇന്ത്യയിലെ വിവിധ മേഖലകളിലുള്ള സെലിബ്രിറ്റികളുമായി നിരവധി ബ്രാന്റിഡിംഗ് കരാറുകള്‍ ഉണ്ടാക്കിയ പരിചയ സമ്പന്നതയാണ് ഇമേജസിന് സെലിബ്രാന്‍ഡ്‌സ് എന്ന സംരംഭം തുടങ്ങാന്‍ പ്രേരണയായത്. മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ സെലിബ്രാന്‍ഡ്‌സിന് ബ്രാഞ്ചുകളുണ്ട്.