ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍

Posted on: December 15, 2020

തിരുവനന്തപുരം : ആഗോള പ്രൊഡക്ട് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിള്‍ സര്‍വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍ ലഭിച്ചു. പ്രോസസ്സ് മെച്യൂരിറ്റി, ഡെലിവറി മികവ്, സേവന നിലവാരം, ബിസിനസ്സ് സുസ്ഥിരത എന്നിവ പരിഗണിച്ചാണ് ഈ അംഗീകാരം. ഇത് ഉപഭോക്താക്കളുടെ ഇടയില്‍ വിപുലമായ വിശ്വാസം ആര്‍ജിക്കാനും കൂടുതല്‍ ബിസിനസ്സ് നേടാനും മികച്ച സേവനങ്ങള്‍ നല്‍കാനും പ്രസ്ഥാനത്തെ പ്രാപ്തമാക്കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള എന്‍ജിനീയറിംഗ് സോഫ്റ്റ്വെയറുകളുടെ നിര്‍മ്മാണം, പ്രകടനം, വിതരണം എന്നിവയ്ക്കായി പക്വതയാര്‍ന്നതും കേന്ദ്രീകൃതവുമായ സമീപനം ക്വസ്റ്റിനുണ്ടെന്ന് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസലലിലൂടെ തെളിഞ്ഞിരിക്കുകയാണ്. ചെലവു കുറയ്ക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് ഏറ്റവും നൂതനമായ സോഫ്റ്റ്വെയറുകള്‍ കൈമാറുന്നതിനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള ബിസിനസ് ഫലങ്ങള്‍, ഗുണമേന്മ, പ്രകടനം എന്നിവയെ നേരിട്ട് ബാധിക്കുന്നവ തിരിച്ചറിയുന്നതിന് ഇത് ക്വസ്റ്റിനെ സഹായിക്കുന്നു. അടുത്ത ഘട്ടം എന്ന നിലയില്‍ കമ്പനിയുടെ മറ്റ് കേന്ദ്രങ്ങളെയും CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 പരിശോധനക്ക് സജ്ജമാക്കും

”ക്വസ്റ്റിനെ സംബന്ധിച്ചിടത്തോളം CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5 അപ്രൈസല്‍ എന്നത് വളരെയധികം സന്തോഷം നല്‍കുന്നതും അഭിമാനാര്‍ഹവുമാണ്. ബിസിനസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ഞങ്ങളുടെ ബിസിനസിന്റെയും ഉപഭോക്താക്കളുടെ നേട്ടങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇത് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തേത് മാത്രമല്ല, സ്ഥാപനത്തില്‍ ഉടനീളമുള്ള ഡെലിവറി, സപ്പോര്‍ട്ട് പ്രവര്‍ത്തനങ്ങളുടെ അര്‍പ്പണബോധവും പ്രൊഫഷണലിസവും, ഉപഭോക്താക്കളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാകാന്‍ ക്വസ്റ്റിനെ സഹായിക്കുന്നതിനുള്ള അവരുടെ ആഗ്രഹവും ഇത് പ്രതിഫലിപ്പിക്കുന്നു”. ക്വസ്റ്റ് ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് മേധാവി മൈക്ക് ബ്രാഡ്ലി പറഞ്ഞു

ക്വസ്റ്റിന്റെ മെഡിക്കല്‍ ഉപകരണങ്ങളുടെയും ഓട്ടോമോട്ടീവ് ഡെലിവറി യൂണിറ്റുകളുടെയും സി എം എം ഐ ബെഞ്ച്മാര്‍ക്ക് അപ്രൈസല്‍ നിര്‍വഹിച്ചത് കെപിഎംജി ആണ്. ബിസിനസിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍, സ്ഥാപനത്തിന്റെ കാര്യക്ഷമത എങ്ങനെ ക്രമീകരിക്കുന്നു, തുടര്‍ച്ചയായ മികച്ച പ്രവര്‍ത്തനം എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ഥാപനത്തെ സിഎം എം ഐ വിലയിരുത്തുന്നത്.

വിപുലവും നൂതനവുമായ പ്രക്രിയകളിലൂടെയും സാങ്കേതിക മെച്ചപ്പെടുത്തലുകളിലൂടെയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുകളെ സ്വതന്ത്രമായി പരിശോധിക്കുന്ന ഏറ്റവും ഉയര്‍ന്ന നിലയാണ് CMMI Dev V2.0 മെച്യൂരിറ്റി ലെവല്‍ 5. ബിസിനസ്സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ഉള്ള സ്ഥാപനത്തിന്റെ കഴിവ് ഉറപ്പാക്കുന്നതാണ് ഈ അംഗീകാരം.

TAGS: Quest CMMI |