മൂന്നിരട്ടി റെക്കോഡ് നേട്ടവുമായി പര്‍പ്പിള്‍

Posted on: August 24, 2020


മുന്‍നിര ബ്യൂട്ടി ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ, പര്‍പ്പിള്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്യൂട്ടി വിപണന മേളയില്‍ മൂന്നിരട്ടി റെക്കോഡ് നേട്ടം കൈവരിച്ചു. ആഗസ്റ്റ് ആദ്യവാരം സംഘടിപ്പിച്ച യൂസര്‍ രജിസ്ട്രേഷനിലും മൂന്നിരട്ടി റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. പര്‍പ്പിളിന്റെ ഓണ്‍ലൈന്‍ ബ്യൂട്ടി വിപണന മേളയില്‍ 15,000 ഉത്പന്നങ്ങള്‍ക്ക് മൂന്നിരട്ടി- ഉയര്‍ന്ന ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്തിരുന്നത്.

സൗന്ദര്യ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് പര്‍പ്പിള്‍ ഒരുക്കിയിരുന്നത്. പര്‍പ്പിളിന്റെ എക്സ്‌ക്ലൂസിവ് ബ്രാന്‍ഡുകളായ, ഗുഡ് വൈബ്സ്, ആല്‍പ്സ് ഗുഡ്നെസ്, എന്‍വൈബേ, സ്റ്റേ ക്വിര്‍ക്കി എന്നിവയും പ്രശസ്ത ലോകോത്തര ബ്രാന്‍ഡുകളായ മേബല്ലൈന്‍ എന്‍വൈ, എല്‍ ഒറീല്‍ പാരീസ്, ദി ഫേസ് ഷോപ്പ് എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

മൂല്യത്തിലും വ്യാപ്തിയിലും 300 ശതമാനം കൈവരിക്കാന്‍ കഴിഞ്ഞതായി പര്‍പ്പിള്‍ സഹ സ്ഥാപകനും സിഇഒയുമായ മനീഷ് തനേജ പറഞ്ഞു. പ്രതിമാസ ശരാശരി പത്തു ശതമാനം വളര്‍ച്ച. പുതിയ യൂസേഴ്സിന് കൂടുതല്‍ അഭികാമ്യം കമ്പനിയുടെ എലൈറ്റ് അംഗത്വമാണ്. ഐഎച്ച്ബി വിപണന മേളയില്‍ വ്യാപാര മൂല്യത്തിന്റെ 20 ശതമാനവും സംഭാവന എലൈറ്റ് വിഭാഗത്തില്‍ നിന്നുള്ളതാണ്.

വിപുലമായ ഉത്പന്ന ശ്രേണി, ഉപഭോക്താക്കള്‍ക്കുള്ള വിസ്മയകരമായ ഓഫറുകള്‍, ഡെലിവിറിയിലെ സമയനിഷ്ട എന്നിവയാണ് ഓരോ ഉപഭോക്താവിന്റെയും ഷോപ്പിംഗ് അനുഭവം അവിസ്മരണീയമാക്കുന്നതെന്ന് മനീഷ് തനേജ പറഞ്ഞു.

രണ്ടാംകിട, മൂന്നാംകിട വിപണികളില്‍ നിന്നുള്ള ഓര്‍ഡര്‍ 75 ശതമാനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. പര്‍പ്പിളിന്റെ ഓണ്‍ലൈന്‍, ബ്യൂട്ടി, കോസ്മെറ്റിക് ഉല്പന്ന വില്പനയിലും വര്‍ധനവുണ്ടായി. മേയ്്ക്ക് അപ്പ് വിഭാഗത്തില്‍ 472 ശതമാനം വര്‍ധനവും സ്‌കിന്‍ കെയര്‍ വിഭാഗത്തില്‍ 282 ശതമാനവും പ്രതിമാസ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എലൈറ്റ് ആണ് പര്‍പ്പിളിന്റെ ഉപഭോക്തൃ പ്രോഗ്രാമില്‍ പ്രധാനം. ഫ്രീ ഷോ്പ്പിംഗ്, കൂടുതല്‍ ഓഫറുകള്‍, ഡിസ്‌കൗണ്ടുകള്‍, ഏര്‍ളി-ബേര്‍ഡ് ആക്സസ്, കസ്റ്റമര്‍ സര്‍വീസില്‍ മുന്‍ഗണന, മെമ്പര്‍ഷിപ്പ് ഫ്രീബീസ്, മൈല്‍ സ്റ്റോണ്‍ റിവാര്‍ഡ്സ് എന്നിവയെല്ലാം എലൈറ്റിന്റെ സവിശേഷതകള്‍ ആണ്.

ഗോള്‍ഡ് മാന്‍ സാഷ്സ്, വെര്‍ലിന്‍വെസ്റ്റ്, ബ്ലൂം വെന്‍ച്വേഴ്സ്, ഐവി ക്യാപ് വെന്‍ചേഴ്സ്, ജെഎസ്ഡബ്യു വെന്‍ചേഴ്സ് എന്നിവര്‍ക്ക് പര്‍പ്പിളില്‍ നിക്ഷേപമുണ്ട്.

 

TAGS: Purple |